European Football Foot Ball Top News

പരിക്ക് മൂലം റൊമേലു ലുക്കാക്കു ബാഴ്‌സലോണക്കെതിരെയുള്ള മത്സരത്തിൽ കളിച്ചേക്കില്ല

October 3, 2022

പരിക്ക് മൂലം റൊമേലു ലുക്കാക്കു ബാഴ്‌സലോണക്കെതിരെയുള്ള മത്സരത്തിൽ കളിച്ചേക്കില്ല

ഇന്റർ മിലാൻ താരം റൊമേലു ലുക്കാക്കു ഈ ആഴ്ച്ച നടക്കാന്‍ ഇരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍  ബാഴ്‌സലോണയെ നേരിടാൻ ഉണ്ടാകില്ല.ഒക്ടോബര്‍ അഞ്ചാം തീയതി സാന്‍ സിറോയില്‍ ആണ് മത്സരം.കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി  ബാഴ്സയും മിലാനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആണ്.മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇരു ടീമുകള്‍ക്കും മത്സരത്തില്‍ വിജയം വളരെ അനിവാര്യമാണ്.

ഈ മത്സരത്തില്‍ വിജയം നേടുന്നത്  ഇന്ററിന് അനിവാര്യം ആണെങ്കിലും   ലുക്കാക്കുവിന്  വളരെ വേഗത്തില്‍ തിരിച്ചെത്താനുള്ള സമ്മര്‍ദം തന്‍റെ ടീമില്‍ നിന്നില്ല എന്ന് ഇന്റർ ബോസ് സിമോൺ ഇൻസാഗി സ്ഥിരീകരിച്ചു.ആഗസ്റ്റ് അവസാനം മുതൽ ആണ് ബെല്‍ജിയന്‍ താരത്തിനു തുടയിലെ പരിക്ക് വില്ലന്‍ ആയി മാറിയത്.അദ്ദേഹത്തിന്റെ അഭാവത്തില്‍ ലൗടാരോ മാർട്ടിനെസും എഡിൻ ഡിസെക്കോയും ആയിരിക്കും ബാഴ്സക്കെതിരെ ഇന്റർ ആക്രമണത്തെ നയിക്കാന്‍ പോകുന്നത്.

Leave a comment