കോര്‍ട്ട്വയുടെ കാര്യത്തില്‍ ഇന്ന് ഒരറിയിപ്പ് ഉണ്ടാകുമെന്ന് വെളിപ്പെടുത്തി അന്‍സലോട്ടി
തിബോ കോർട്ടോയിസിന്റെ പരിക്ക് ഇന്ന് സ്കാന്‍ ചെയ്യുമെന്ന് അറിയിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി.സയാറ്റിക്ക ബാധിച്ചതിനാൽ കോർട്ടോയിസിന് ഒസാസുനയുമായുള്ള ഞായറാഴ്ചത്തെ മത്സരത്തില്‍ കളിച്ചിരുന്നില്ല.ബെല്‍ജിയം താരത്തിനു പകരം ആൻഡ്രി ലുനിൻ ആണ് ഇന്നലെ റയല്‍ വല കാത്തത്.
“തിങ്കളാഴ്ച അദ്ദേഹം ചില പരിശോധനകൾക്ക് വിധേയന് ആയേക്കും. അയാൾ എന്ന് തിരിച്ചുവരും എന്നതിനുള്ള ഉത്തരം ഇന്ന് ലഭിച്ചേക്കും.”അൻസെലോട്ടി മത്സരശേഷം പറഞ്ഞു.ഈ വരുന്ന ബുധനാഴ്ച്ച റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഷക്തരെ നേരിടാന്‍ ഒരുങ്ങുകയാണ്.കൂടാതെ രണ്ടാഴ്ചയില്‍ എല്‍ ക്ലാസിക്കോയും , അതിനാല്‍ കോര്‍ട്ട്വയുടെ അഭാവം റയലിന് വലിയൊരു തിരിച്ചടി തന്നെ ആയിരിക്കും. ഇന്നലത്തെ മത്സരത്തില്‍ സമനിലയോടെ കളി അവസാനിപ്പിച്ച റയല്‍ മാഡ്രിഡ് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബാഴ്സയാണ് ഒന്നാം സ്ഥാനത് നിലവില്‍






































