ഘാനക്കെതിരെ സൗഹൃദ മത്സരത്തിനു ഒരുങ്ങി ബ്രസീല്‍
വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീൽ ഘാനയെ നേരിടും.ഇരു രാജ്യങ്ങളിലെയും യൂറോപ്പില്‍ കളിക്കുന്ന താരങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ സഹായിക്കുന്നതിന് ഫ്രാൻസിലെ ലെ ഹാവ്രെയിലെ സ്റ്റേഡ് ഓഷ്യനിൽ വെച്ചാണ് മത്സരം നടത്താന്‍ പോകുന്നത്.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടു മണിക്ക് ആണ് മത്സരം.
കോണ്‍മിബോള്‍ വിഭാഗത്തിലെ 17 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി ലോകകപ്പ് യോഗ്യത നേടിയ ശേഷം, ബ്രസീലിന്റെ എല്ലാ കണ്ണുകളും ഇപ്പോൾ ഖത്തറില്‍ നടക്കാന്‍ പോകുന്ന വേള്‍ഡ് കപ്പില്‍ ആണ്.2002-ൽ കപ്പ് നേടിയതിനു ശേഷം വേള്‍ഡ് കപ്പിലെ ബ്രസീലിന്‍റെ പ്രകടനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.2014 ല്‍ സെമി വരെ എത്തിയത് ഒഴിച്ചാല്‍ ഏതു ടൂര്‍ണമെന്റിലും വലിയ ഒരു ചലനം സൃഷ്ട്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.എന്നാല്‍ ഈ വേള്‍ഡ് കപ്പില്‍ കാര്യങ്ങള്‍ അല്‍പം വിത്യസ്ഥം ആണ്. യുവത്വവും അനുഭവസമ്പത്തും കൂടിച്ചേര്‍ന്ന ഒരു സ്ക്വാഡ് ആണ് ഇപ്പോള്‍ ബ്രസീലിന് ഉള്ളത്.അതിനാല്‍ കഴിഞ്ഞ തവണ ഉണ്ടായതിനേക്കാള്‍ അപകടക്കാരികള്‍ ആയാണ് ഇതവണ ബ്രസീല്‍ വരുന്നത്.വേള്‍ഡ് കപ്പിന് മുന്നോടിയായി ഇനി ടുനീഷ്യക്കെതിരെയുള്ള മത്സരം കൂടി മാത്രമേ ബ്രസീലിനു ഉള്ളൂ.അതിനാല്‍ കോച്ച് ടിറ്റെ ഇന്ന് പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കിയേക്കും.






































