European Football Foot Ball Top News

ഹംഗറിയേ കടത്തിവെട്ടി ഗ്രൂപ്പില്‍ ഒന്നാമത് എത്താന്‍ ജര്‍മനി

September 23, 2022

ഹംഗറിയേ കടത്തിവെട്ടി ഗ്രൂപ്പില്‍ ഒന്നാമത് എത്താന്‍ ജര്‍മനി

വെള്ളിയാഴ്ച ഹംഗറിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ യുവേഫ നേഷൻസ് ലീഗിലെ ഗ്രൂപ്പ് എ 3-ൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തില്‍ ആണ് ജര്‍മനി.ഒന്നാം സ്ഥാനത് ഇരിക്കുന്ന ഹംഗറിക്ക് താഴെ ഒരു പോയിന്റ്‌ പിന്നില്‍ ആണ് ജര്‍മനി ഇപ്പോള്‍.ഇതിനു മുന്നേ  ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിനു റെഡ് ബുൾ അരീന ലീപ്സിഗില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

Germany and Bayern Munich attacker Leroy Sane pictured in June 2022

ഇറ്റലി,ജര്‍മനി,ഹംഗറി എന്നിങ്ങനെ ആദ്യ മൂന്നു മത്സരങ്ങളിലും സമനില നേടിയ ജര്‍മനി അടുത്ത മത്സരത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ചത് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ആണ്. ഫ്ലിക്കിന്റെ ചുമതലയില്‍ ഇപ്പോഴും 13 മത്സരങ്ങളിൽ ഇപ്പോഴും തോൽവി അറിയാത്ത ജർമ്മനിയുടെ അടുത്ത എതിരാളി ഇംഗ്ലണ്ട് ആണ്.അതിനാല്‍ രണ്ടു മത്സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ നോക്കൌട്ട് റൌണ്ടിലേക്ക് കടക്കാന്‍ ആകും ജര്‍മനിക്ക്.ഒരു പൊയന്റിനു മാത്രം പിന്നില്‍ ഉള്ള ഇറ്റലിയേയും ജര്‍മനി സൂക്ഷിക്കേണ്ടത് ഉണ്ട്.  ഇന്നത്തെ ഇറ്റലി – ഇംഗ്ലണ്ട് മത്സരഫലം ജര്‍മനിയുടെ നേഷന്‍സ് ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ടിനു  വിജയിക്കാന്‍ ആയാല്‍ ജര്‍മനിയുടെ സാധ്യത അതോടെ വര്‍ധിക്കും.

Leave a comment