European Football Foot Ball Top News

നേഷന്‍സ് ലീഗില്‍ ഇന്ന് ക്രൊയേഷ്യ – ഡെന്മാര്‍ക്ക്‌ പോരാട്ടം

September 22, 2022

നേഷന്‍സ് ലീഗില്‍ ഇന്ന് ക്രൊയേഷ്യ – ഡെന്മാര്‍ക്ക്‌ പോരാട്ടം

വ്യാഴാഴ്ച മക്‌സിമിർ സ്റ്റേഡിയത്തിൽ ലീഗ് എ ഗ്രൂപ്പ് 1 ൽ ക്രൊയേഷ്യക്കെതിരെ പോരിനു ഇറങ്ങാന്‍ തയ്യാറായി ഡെന്മാര്‍ക്ക്‌.നിലവിൽ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തു  ഡെന്മാര്‍ക്ക്‌ തുടരുമ്പോള്‍ ഏഴു പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ് ക്രൊയേഷ്യ.കരുത്തര്‍ ആയ ഫ്രാന്‍സ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഗ്രൂപ്പില്‍ അവസാന സ്ഥാനത് തുടരുന്നു.2018 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ ഫ്രാന്‍സിനോട് മധുര പ്രതികാരം ചെയ്യാന്‍ കഴിഞ്ഞ ക്രോയെഷ്യക്ക് യുവേഫ നോക്കൌട്ട്  ഫൈനലില്‍ എത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യം ആണ്.

Croatia manager Zlatko Dalic pictured in April 2022

തങ്ങളുടെ ഹോം മത്സരം ആയതിനാല്‍ നേരിയ മേല്‍ക്കൈ ക്രോയെഷ്യക്ക് ഉണ്ട്.ഇതിനു മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒരു ഗോളിന് വിജയം നേടിയതും ക്രൊയേഷ്യയായിരുന്നു. ഇന്ത്യന്‍ സമയം പന്ത്രണ്ടേ ക്കാലിനു സ്റ്റേഷൻ മാക്സിമിറില്‍ വെച്ചാണ് മത്സരം  ആരംഭിക്കാന്‍ പോകുന്നത്.

 

Leave a comment