മെസ്സിയുടെ ഏക ഗോളില്‍ ലിയോണിനെ മറികടന്ന് പിഎസ്ജി
ഞായറാഴ്ച ലിയോണിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിൽ ഫ്രഞ്ച് ചാമ്പ്യൻമാർ 1-0 ന് ജയതോടെ ലീഗ് 1 ല്‍ തങ്ങളുടെ ഒന്നാം സ്ഥാനത് തുടരുന്നു.അഞ്ചാം മിനിറ്റിൽ സീസണിലെ തന്റെ നാലാം ലീഗ് ഗോളുമായി മെസ്സി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി. ഇന്നലത്തെ മറ്റൊരു മത്സരത്തില്‍ സമനില നേടിയ മാര്‍സിലി പിഎസ്ജിയില്‍ നിന്നും രണ്ട് പോയിന്റ് പുറകില്‍ ആണ്.കഴിഞ്ഞ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ലിയോൺ 13 പോയിന്റുമായി ആറാം സ്ഥാനത്താണ്.
നെയ്‌മറിന്റെ പാസ് സ്വീകരിച്ച് ആന്റണി ലോപ്‌സിനെ മറികടന്ന് ആദ്യ അവസരത്തില്‍ തന്നെ മെസ്സി ഗോള്‍ നേടിയത് പിഎസ്ജിക്ക് സ്വപ്നതുല്യമായ തുടക്കമായിരുന്നു.76ൽ ലിയോണിന് സ്കോര്‍ സമനിലയാക്കാന്‍ മികച്ച അവസരം ലഭിച്ചെങ്കിലും മൗസ ഡെംബെലെയുടെ ഹെഡ്ഡർ തടങ്ങിട്ട് മാർക്വിനോസ് ഒരു മികച്ച സേവ് നടത്തി. പിന്നീട് പല അവസരങ്ങളും പിഎസ്ജി താരങ്ങള്‍ക്ക് ലഭിച്ചു എങ്കിലും ആന്റണി ലോപ്സ് പല സെവുകളും നടത്തി കൊണ്ട് കളം നിറഞ്ഞു നിന്നു.






































