ദുര്‍ബലര്‍ ആയ ക്രെമോനെൻസ് ലാസിയോയെ നേരിടാന്‍ ഒരുങ്ങുന്നു
ക്രെമോനെൻസിനെതിരായ മത്സരത്തോടെ ലാസിയോ ഇന്ന് തങ്ങളുടെ പോയിന്റ് പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. സീരി എ സ്റ്റാൻഡിംഗിൽ ലാസിയോ ഏഴാം സ്ഥാനത്തും ആറു മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലും നേടാന്‍ ആകാതെ ക്രെമോണൻസ് പതിനെട്ടാം സ്ഥാനത്തുമാണ്.
സീരി എ യില്‍ ഇതുവരെ ലാസിയോയുടെ പ്രകടനം തരകേടില്ലാതത് ആണ്.ഒന്നാം സ്ഥാനത് ഇരിക്കുന്ന നാപോളിയുമായി വെറും മൂന്നു പോയിന്റിനു മാത്രം പിന്നില്‍ ആണ് അവര്‍.എന്നാല്‍ കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തില്‍ മിഡ്റ്റിലാന്ഡിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വളരെ ഞെട്ടിക്കുന്ന തോല്‍വിയാണ് സീരി എ ക്ലബ് ഏറ്റുവാങ്ങിയത്.നിലവില്‍ ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത് തുടരുന്ന ലാസിയോ നോക്കൌട്ട് റൌണ്ടിലേക്ക് മുന്നേറുന്നതിന് ഇനിയുമേറെ കടമ്പകള്‍ കടക്കണം.തുടര്‍ച്ചയായി നാല് തോല്‍വികളോടെ സീസണ് ആരംഭിച്ച ക്രെമോനെൻസിന് കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ശക്തര്‍ ആയ അറ്റ്ലാന്റയെയും സസ്സുവോളോയേയും സമനിലയില്‍ തളച്ചത് നേരിയ ആത്മവിശ്വാസം നല്കുന്നു. കൂടാതെ എവേ മാച്ചുകളില്‍ ലാസിയോയുടെ ഇതുവരെയുള്ള പ്രകടനം ശരാശരിയിലും താഴെ ആണ് എന്നതും ക്രെമോനെൻസിന്റെ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നു.






































