തരംതാഴ്ത്തല്‍ മേഘലയില്‍ നിന്നും രക്ഷ നേടാന്‍ എവര്‍ട്ടനും വെസ്റ്റ് ഹാമും
ഇന്ന് മറ്റൊരു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് എവർട്ടണിലേക്കുള്ള ഒരു യാത്രയോടെ തങ്ങളുടെ പ്രീമിയർ ലീഗ് യാത്ര പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു.മിഡ്‌വീക്കിൽ യൂറോപ്പ കോൺഫറൻസ് ലീഗിൽ സിൽക്ക്‌ബോർഗിനെതിരേ ഒരു ത്രില്ലിംഗ് വിജയം നേടിയ വെസ്റ്റ് ഹാം ലീഗില്‍ പതിനെട്ടാം സ്ഥാനത്താണ്.ആറു മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് അവരുടെ സമ്പാദ്യം.
അതേസമയം, സെപ്തംബർ 3 ന് മെർസിസൈഡ് ഡെർബിയിൽ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ച എവര്‍ട്ടനും വെറും നാല് പൊയന്റോടെ ആണ് ലീഗില്‍ തുടരുന്നത്.വെസ്റ്റ് ഹാമിന്‍റെ തൊട്ടു മുകളില്‍ പതിനേഴാം സ്ഥാനത് ആണ് എവര്‍ട്ടന്‍റെ സ്ഥാനം.കഴിഞ്ഞ നാല് മത്സരങ്ങളിലും സമനില വഴങ്ങിയ എവര്‍ട്ടന് ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയേ തീരൂ.മാനേജര്‍ ഫ്രാങ്ക് ലംപാര്‍ഡിന് മേല്‍ അതിയായ സമ്മര്‍ദം ഉണ്ട്.കൂടാതെ അവരുടെ ഫസ്റ്റ് ചോയിസ് ഗോള്‍ കീപ്പര്‍ ആയ പിക്ക്ഫോര്‍ഡ് പരിക്കേറ്റ് പുറത്തായതും ലംപാര്‍ഡിന് കൂടുതല്‍ തലവേദന സൃഷ്ട്ടിക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം ആറെ മുക്കാലിനു ആണ് മത്സരം.






































