ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആഴ്സണല്‍
ഇന്ന് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ബ്രെന്റ്‌ഫോർഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ലീഡ്‌സ് യുണൈറ്റഡിനെതിരെ 5-2 ന് ജയം നേടിയ ബ്രെണ്ട്ഫോര്‍ഡ് നിലവില്‍ ഒന്‍പതാം സ്ഥാനത് ആണ്.അതേസമയം യൂറോപ്പ ലീഗിൽ ആഴ്സണല്‍ ഫ്‌സി സൂറിച്ചിനെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു.ഇന്നലെ ജയം നേടിയ സിറ്റിയും ടോട്ടന്‍ഹാമും ആഴ്സണലിനെ മറികടന്ന് ഒന്നും രണ്ടും സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തില്‍ ജയം നേടി ഒന്നാം സ്ഥാനത്തേക്ക് മടങ്ങാനുള്ള ലക്ഷ്യത്തില്‍ ആണ് ആര്‍റെറ്റയും കൂട്ടരും.
ഇന്ന് ഇന്ത്യന്‍ സമയം നാലര മണിക്ക് ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ ആണ് മത്സരം.പല താരങ്ങളും പരിക്ക് മൂലം വിശ്രമത്തില്‍ ആയത് ആഴ്സണലിന് ആശങ്ക നല്‍കുന്നു എങ്കിലും ടീമിന്റെ ഒപ്പം പരിശീലനത്തിലേക്ക് മടങ്ങി എത്തിയ തോമസ് പാർട്ടി ആര്‍റെറ്റയുടെ ഓപ്ഷനുകള്‍ വര്‍ധിപ്പിക്കുന്നു.ഒലെക്‌സാണ്ടർ സിൻചെങ്കോ രണ്ടാഴ്ച്ച പുറത്തിരിക്കും എന്ന് ടീം മാനെജ്മെന്റ് അറിയിച്ചിരുന്നു.






































