എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം ; ആഴ്സണലിനെ മറികടന്ന് സിറ്റി ഒന്നാം സ്ഥാനത്
ഇന്ന് മോളിനെക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജാക്ക് ഗ്രീലിഷ്, എർലിംഗ് ഹാലൻഡ്, ഫിൽ ഫോഡൻ എന്നിവരുടെ ഗോളുകളുടെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി 10 അംഗ വോൾവ്സിനെതിരെ 3-0ന് വിജയം രേഖപ്പെടുത്തി.രണ്ടു അസിസ്റ്റുകള്‍ നല്കി കൊണ്ട് കെവിന് ഡി ബ്രൂയ്നയും മോശമാക്കിയില്ല.മത്സരം ആരംഭിച്ച് 55 സെക്കൻഡിനുള്ളിൽ, കെവിൻ ഡി ബ്രൂയ്ന നല്കിയ ക്രോസ് ഗോളാക്കി മാറ്റിക്കൊണ്ട് ഗ്രീലിഷ് സിറ്റിക്ക് അക്കൗണ്ട് തുറന്നു കൊടുത്തു.
വളരെ റൈറ്റ് ആംഗിളില്‍ നിന്ന് വീണ്ടും മറ്റൊരു ഗോള്‍ നേടി കൊണ്ട് ഹാലണ്ട് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി.യുവ ഇംഗ്ലീഷ് താരമായ ഫോഡന്റെ ഊഴമായിരുന്നു അടുത്തത്.എന്നത്തേയും പോലെ സിറ്റിക്ക് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഉറച്ചു നിന്ന സിറ്റി പ്രതിരോധം വൂള്‍വ്സിന്റെ എല്ലാ ശ്രമങ്ങളെയും വിഫലമാക്കി കളഞ്ഞു.കൂടാതെ ഗ്രീലിഷിനെതിരെ ഫൗള്‍ നടത്തിയ ഡിഫൻഡർ നഥാൻ കോളിൻ റെഡ് കാര്‍ഡ് ലഭിച്ച് പുറത്തു പോയതും വൂള്‍വ്സിന് തിരിച്ചടിയായി.വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത് സിറ്റി ഈ സീസണില്‍ ആദ്യമായി കയറിയിരിക്കുന്നു.നാളത്തെ ആഴ്സണലിനെതിരെ ഒരു പോയിന്റ് ലീഡാണ് സിറ്റിക്ക് ഉള്ളത്.






































