ഹാലണ്ടിന്റെ അത്ഭുത ഗോളില്‍ ബോറൂസിയയുടെ സമ്മര്‍ദം മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി
ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ എർലിംഗ് ഹാലൻഡ് തന്‍റെ മുന്‍ ക്ലബായ ഡോര്‍ട്ടുമുണ്ടിനെതിരെ നടത്തിയ തകര്‍പ്പന്‍ സ്ട്രൈക്കോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലീഗിലെ അവരുടെ രണ്ടാമത്തെ വിജയം നേടി.സിറ്റി ജേഴ്സിയില്‍ ഹാലണ്ട് നേടുന്ന പതിമൂന്നാമത്തെ ഗോള്‍ ആയിരുന്നു ഇത്.
ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ 56 ആം മിനുട്ടില്‍ ലീഡ് നേടിയ ബോറൂസിയ സിറ്റിയെ കുറച്ച് സമയത്തേക്ക് പ്രതിരോധത്തില്‍ ആഴ്ത്തിയിരുന്നു.മറുപടിയായി 80 ആം മിനുട്ടില്‍ ജോൺ സ്റ്റോൺസ് നേടിയ ഗോളോടെ സിറ്റി സ്കോര്‍ സമനിലയിലേക്ക് എത്തിച്ചു.സെവിയ്യയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഗെയിം 4-0ന് ജയിച്ച സിറ്റി, ആറ് പോയിന്റുമായി സ്റ്റാൻഡിംഗിൽ ഒന്നാമതാണ്.മൂന്ന് പോയിന്റ് കുറവുള്ള ഡോര്‍ട്ടുമുണ്ട് തന്നെ ആണ് രണ്ടാം സ്ഥാനത്.സ്പാനിഷ് ക്ലബായ സെവിയയെ നേരിടാന്‍ ബോറൂസിയ ഒരുങ്ങുമ്പോള്‍ ഡാനിഷ് ക്ലബായ കോപ്പന്‍ഹെഗന്‍ ആണ് സിറ്റിയുടെ അടുത്ത എതിരാളി.






































