മക്കാബി ഹൈഫയെ മറികടന്ന് പിഎസ്ജി
ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ മക്കാബി ഹൈഫയിൽ 3-1 ന്റെ വിജയത്തോടെ പാരീസ് സെന്റ് ജെർമെയ്ന് സീസണിലേ രണ്ടാം ചാമ്പ്യന്‍സ് ലീഗ് വിജയം സ്വന്തമാക്കി.24 ആം മിനുട്ടില്‍ ജാറോൺ ചെറി നേടിയ ഗോളില്‍ പിഎസ്ജിയെ നേരിയ രീതിയില്‍ മക്കാബി ഹൈഫ പരീക്ഷിച്ചു എങ്കിലും 37 ആം മിനുട്ടില്‍ മറുപടി ഗോള്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്നു.
രണ്ടാം പകുതിയില്‍ മെസ്സിയുടെ പിന്തുണയോടെ പിഎസ്ജിക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി കൊണ്ട് എംബാപ്പേ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ മത്സരം തീരാന്‍ രണ്ടു മിനുട്ട് ശേഷിക്കെ വെറാട്ടി നല്കിയ അവസരം മുതലാക്കിയ നെയ്മര്‍ പിഎസ്ജിയുടെ രണ്ടാം ഗോള്‍ റെജിസ്റ്റെര്‍ ചെയ്തു.ആറ് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ്.ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ഫ്രഞ്ച് ടീം ഒക്ടോബർ 5-ന് ബെൻഫിക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഹൈഫയുടെ അടുത്ത മത്സരത്തിലെ എതിരാളി സീരി എ വമ്പന്മാരായ യുവന്റ്റസ് ആണ്.






































