ആരാധകരെ ആവേശത്തില്‍ ആഴ്ത്തി ഇന്നത്തെ മ്യൂണിക്ക് – ബാഴ്സലോണ ക്ലാസ്സിക് പോരാട്ടം
യൂറോപ്യൻ ഫുട്ബോളിലെ രണ്ട് വലിയ ക്ലബ്ബുകൾ ചൊവ്വാഴ്ച വൈകുന്നേരം ചാമ്പ്യൻസ് ലീഗിൽ കൊമ്പുകോർക്കും, ഗ്രൂപ്പ് സിയിൽ ബയേൺ മ്യൂണിക്ക് ബാഴ്സലോണയേ അവരുടെ കോട്ടയായ അലിയന്‍സ് അരീനയിലെക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.കഴിഞ്ഞ ബുധനാഴ്ച ഇന്റർ മിലാനിൽ 2-0ന് വിജയിച്ചാണ് ബയേൺ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് ആരംഭിച്ചത്.വിക്ടോറിയ പ്ലെസനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ബാഴ്സയും തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് തുടക്കം മികച്ചത് ആക്കി.
കഴിഞ്ഞ മുന്‍ രണ്ടു സീസണുകളിലും ബാഴ്സക്കെതിരെ വളരെ അധികം ആധിപത്യം പുലര്‍ത്തി മ്യൂണിക്ക് വിജയം നേടിയിരുന്നു.അതിനാല്‍ ഇത്തവണയെങ്കിലും ഒരു വിജയം നേടി തങ്ങളുടെ പ്രതികാരം നേടുക എന്ന ലക്ഷ്യത്തില്‍ ആണ് സാവിയും കൂട്ടരും.സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ നാലാം വിജയം നേടിയ ബാഴ്സലോണ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.പതിവിനു വിപരീതം ആയി ബുണ്ടസ്ലിഗയില് തുടര്‍ച്ചയായി മൂന്ന് സമനിലകള്‍ നേടി കൊണ്ട് ബയേണ്‍ ലീഗില്‍ ഫോമിലേക്ക് ഉയരാന്‍ പാടുപ്പെടുകയാണ്.കൂടാതെ പല വമ്പന്‍ സൈനിങ്ങുകളും പൂര്‍ത്തിയാക്കിയ ബാഴ്സലോണ കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്നും വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്.അതിനാല്‍ ബയേണിന്റെ ജോലി അത്ര എളുപ്പം ആകാന്‍ വഴിയില്ല.






































