തുടര്‍ച്ചയായ രണ്ടാം വിജയത്തിനു ലക്ഷ്യമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്
2022-23 ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിന്‍ ഗ്രൂപ്പ് ബി മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വ്യാഴാഴ്ച രാത്രി ബയർ ലെവർകൂസനെ നേരിടാന്‍ ഒരുങ്ങുന്നു.ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഡീഗോ സിമിയോണിന്റെ ടീം പോർട്ടോയെ 2-1ന് തോൽപിച്ചപ്പോൾ, ലെവർകൂസൻ ക്ലബ് ബ്രൂഗിനോട് 1-0 തോൽവി ഏറ്റുവാങ്ങി.ലെവര്‍കുസന്‍ ഹോം സ്റ്റേഡിയമായ ബേ അരീനയില്‍ ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ശനിയാഴ്ച സെൽറ്റ വിഗോയെ 4-1 ന് തോൽപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം വിജയം നേടി എങ്കിലും ലീഗില്‍ അവരുടെ സ്ഥാനം ഏഴാമത് ആണ്.ഇത്തവണ റയലിനൊപ്പം ഫോമിലേക്ക് ബാഴ്സയും ഉയര്‍ന്നതോടെ അത്ലറ്റിക്കോയുടെ ലീഗ് മത്സരങ്ങള്‍ കൂടുതല്‍ ദുഷ്കരം ആയേക്കും. എക്സ്ട്രാ ടൈമില്‍ രണ്ടു ഗോളുകള്‍ നേടി കൊണ്ട് വിജയം കരസ്ഥമാക്കിയ അത്ലറ്റിക്കോ കഴിഞ്ഞ നാല് മത്സരങ്ങളില്‍ തോല്‍വി നേരിട്ടിട്ടില്ല.അടുത്ത വാരാന്ത്യത്തിൽ റയൽ മാഡ്രിഡിനെതിരായ ഡെര്‍ബി മത്സരത്തിനു വേണ്ടി തയ്യാര്‍ എടുക്കുന്ന അത്ലറ്റിക്കോക്ക് ഇന്നത്തെ മത്സരത്തില്‍ ഒരു വിജയം നേടാന്‍ ആയാല്‍ അത് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആയിരിക്കും.






































