European Football Foot Ball Top News

ആദ്യ വിജയം നേടാന്‍ ഇന്‍റര്‍ , വിക്ടോറിയ പ്ലസെന്‍ ടീമുകള്‍ നേര്‍ക്കുന്നെര്‍

September 13, 2022

ആദ്യ വിജയം നേടാന്‍ ഇന്‍റര്‍ , വിക്ടോറിയ പ്ലസെന്‍ ടീമുകള്‍ നേര്‍ക്കുന്നെര്‍

ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിന്റെ ഉദ്ഘാടന മത്സരത്തില്‍ പരാജയത്തോടെ തുടങ്ങിയ ഇന്റർ മിലാനും ചെക്ക് ചാമ്പ്യൻമാരായ വിക്ടോറിയ പ്ലസെനും ചൊവ്വാഴ്ച വൈകുന്നേരം സ്റ്റേഡിയൻ മെസ്റ്റ പ്ൾസ്‌നെയിൽ ഏറ്റുമുട്ടുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തെക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.ബയേൺ മ്യൂണിക്ക്  ബാഴ്‌സലോണ എന്നിവര്‍ ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പ്‌ സി യില്‍ ആണ് ഇരുവരും.

Lautaro Martinez in action for Inter Milan on September 7, 2022

മിലാന്‍ ഡെര്‍ബിയിലും ആദ്യ ചാമ്പ്യന്‍സ് ലീഗിലും തോല്‍വി നേരിട്ട ഇന്‍റര്‍ മിലാന്‍ സീരി എ യില്‍ ആറാം സ്ഥാനത്താണ്.ഇത്തവണ ഹെഡ് കോച്ച് ഇൻസാഗിക്ക് കാര്യങ്ങള്‍ അത്ര പന്തിയായല്ല പോകുന്നത്.പല ടീമുകളും സീരി എ യില്‍ ഫോമിലേക്ക് ഉയര്‍ന്നതും ഇന്ററിന് പാരയായി.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നേറണം എങ്കില്‍ കഴിഞ്ഞ ആഴ്ച്ചകളിലെ പ്രകടനത്തില്‍ നിന്നും ഇന്‍റര്‍ എത്രയോ മെച്ചപ്പെടെണ്ടത് ഉണ്ട്.ആദ്യ മത്സരം ബാഴ്സയോട് ഒന്നിനെതിരെ അഞ്ച് ഗോളിന് തോറ്റ വിക്ടോറിയ പ്ലസനും ഇന്നത്തെ മത്സരത്തില്‍ തങ്ങളുടെ ആദ്യ വിജയത്തിന് വേണ്ടി പോരാടും.തുടര്‍ച്ചയായ ആറു ലീഗ് മത്സരങ്ങളില്‍ വിജയം നേടിയ അവര്‍ ചെക്ക് ഫസ്റ്റ് ലീഗില്‍ രണ്ടാം സ്ഥാനത്താണ്.

Leave a comment