ടോറിനോയെ മുട്ടുകുത്തിച്ച് ഇന്‍റര്‍
ടോറിനോക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ വിജയം നേടിയ ഇന്‍റര്‍ സീരി എ യില്‍ നാലാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തി.പല ലോകോത്തര സേവുകള്‍ നടത്തി ഇന്‍റര്‍ മിലാന്റെ വല കാത്ത ഗോൾകീപ്പർ സമീർ ഹാൻഡനോവിച്ച് ആണ് മത്സരത്തിലെ ഹീറോ.മത്സരം തീരാന്‍ ഒരു മിനുറ്റ് ശേഷിക്കെ മാർസെലോ ബ്രോസോവിച്ച് ആണ് ഇന്‍റര്‍ മിലാന് വേണ്ടി വിജയ ഗോള്‍ നേടിയത്.
പരുക്ക് പറ്റിയ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവില്ലാതെ ഇറങ്ങിയ ഇന്റർ ടോറിനോ പ്രതിരോധത്തിനെതിരെ സ്‌കോർ ചെയ്യാൻ പാടുപെട്ടു.തുടക്കത്തില്‍ പല അവസരങ്ങളും സൃഷ്ട്ടിച്ച് കൊണ്ട് ടോറിനോ മികച്ചു നിന്നപ്പോള്‍ അതേസമയം ഇന്റർ മിലാന്‍ ടോറിനോയേ കൗണ്ടർ അറ്റാക്കിങ്ങിലൂടെ മറുപടി നല്‍കി.നിക്കോള വ്ലാസിചിന് 20 മിനുട്ടില്‍ ടോറിനോയെ ലീഡില്‍ എത്തിക്കാന്‍ ഒരു മികച്ച അവസരം ഉണ്ടായിരുന്നിട്ടും എന്നാല്‍ ഹാൻഡനോവിച്ച് മികച്ച സേവോടെ ഇന്ററിനെ രക്ഷപ്പെടുത്തി.ടോറിനോ മത്സരത്തില്‍ ഉടനീളം മികച്ച അറ്റാക്കിംഗ് സീക്വന്‍സോടെ കളം നിറഞ്ഞു നിന്നപ്പോള്‍ പ്രതിരോധത്തിലൂടെ ആണ് ഇന്‍റര്‍ തങ്ങളുടെ മറുപടി നല്‍കിയത്.






































