സെല്‍റ്റ വിഗോയേ തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡ്
ശനിയാഴ്ച ലാലിഗയിലെ മെട്രോപൊളിറ്റാനോയിൽ സെൽറ്റ വിഗോയെ അത്ലറ്റിക്കോ മാഡ്രിഡ് 4-1 ന് തോൽപ്പിച്ചു.എയ്ഞ്ചൽ കൊറിയ, റോഡ്രിഗോ ഡി പോൾ, യാനിക് കരാസ്കോ,ഉനായ് നുനെസ്(ഓണ്‍ ഗോള്‍ ) എന്നിവര്‍ ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി സ്കോര്‍ ചെയ്തത്.ഗാബ്രി വിയേഗയാണ് സെല്‍റ്റയുടെ ആശ്വാസ ഗോള്‍ നേടിയത്.വിജയത്തോടെ പത്തു പോയിന്റ് നേടിയ അത്ലറ്റിക്കോ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.
തുടക്കത്തില്‍ മികച്ച രീതിയില്‍ കളി തുടങ്ങിയ സെല്‍റ്റ അത്ലറ്റിക്കോ പ്രതിരോധ നിരയെ പരീക്ഷിച്ചു കൊണ്ടിരുന്നു.എന്നാല്‍ മത്സരത്തിലെ ആദ്യ ലീഡ് നേടിയത് അത്ലറ്റിക്കോ മാഡ്രിഡ് തന്നെ ആയിരുന്നു.ഒന്‍പതാം മിനുട്ടില്‍ ഏഞ്ചല്‍ കോറിയയാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ കൂടുതല്‍ ഒഫന്‍സീവ് രീതിയില്‍ കളിച്ച മാഡ്രിഡ് പതിനഞ്ച് മിനുട്ടിനുള്ളില്‍ ലീഡ് മൂന്നിരട്ടിയാക്കി.അത്ലറ്റിക്കോ അടുത്ത മത്സരത്തില്‍ നേരിടാന്‍ പോകുന്നത് റയല്‍ മാഡ്രിഡിനെ ആണ്.ലാലിഗയില്‍ തുടക്കത്തില്‍ തന്നെ കാലിടറി കൊണ്ട് ആരംഭിച്ച അത്ലറ്റിക്കോക്ക് നിലവിലെ ഈ ഒരു വിജയം അനിവാര്യം ആയിരുന്നു.






































