കാഡിസിന് നേരെ വിജയം ; ലീഗ് തലപ്പത്ത് ബാഴ്സലോണ
തുടര്‍ച്ചയായ നാലാം ജയം നേടിയ ബാഴ്സലോണ ലീഗ് പട്ടികയില്‍ തലപ്പത്ത് എത്തുകയും ലാലിഗയില്‍ അഞ്ചാം തുടര്‍ തോല്‍വി നേരിട്ട കാഡിസ് അവസാന സ്ഥാനത് തുടരുകയും ചെയ്യുന്നു. കാഡിസിനെ അവരുടെ ഹോമില്‍ ചെന്ന് എതിരില്ലാത്ത നാല് ഗോളിന് ബാഴ്സലോണ തകര്‍ത്ത് വിട്ടു.ലെവന്‍ഡോസ്ക്കി,പെഡ്രി,ഉസ്മാന്‍ ഡേമ്പലെ എന്നിവര്‍ക്ക് വിശ്രമം നല്‍കിയ സാവി ഫെറാന്‍ ടോറസ് – ഡീപെ – റഫീഞ്ഞ എന്നിവരെ ആണ് ഫ്രന്റ് ലൈനില്‍ ഇറക്കിയത്.എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്തുന്നതില്‍ ബാഴ്സലോണ പരാജയപ്പെട്ടു.
നിരന്തര പരിശ്രമങ്ങള്‍ക്ക് ഇടയില്‍ 55 ആം മിനുട്ടില്‍ ഫ്രെങ്കി ഡി യോങ്ങ് ആണ് ബാഴ്സക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.57 ആം മിനുട്ടില്‍ ലെവന്‍ഡോസ്ക്കി,പെഡ്രി,ഉസ്മാന്‍ ഡേമ്പലെ എന്നിവരുടെ വരവോടെ തന്നെ കളിയുടെ ശൈലി മാറി.പിച്ചിലേക്ക് വന്നതിനു പത്തു മിനുട്ട് ആവുമ്പോഴേക്കും ഗോള്‍ നേടിയ ലെവന്‍ഡോസ്ക്കി മൂന്നും നാലും ഗോളിന് വഴിയൊരുക്കുകയും ചെയ്തു.മത്സരത്തിന്റെ അവസാന സമയത്ത് ഡേമ്പലെ,അന്‍സു ഫാട്ടി എന്നിവരും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ഈ ഒരു വിജയം ബാഴ്സക്ക് അനിവാര്യം ആയിരുന്നു.അടുത്ത മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ പോകുന്ന അവര്‍ക്ക് ഈ തുടര്‍ച്ചയായ നാല് വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.






































