ലാലിഗയില്‍ സ്ഥിരത കൈവരിക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
ശനിയാഴ്ച രാത്രി വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് സെൽറ്റ വിഗോയെ സ്വാഗതം ചെയ്യുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കാമ്പെയിനില്‍ വിജയ വഴിയിലേക്ക് മടങ്ങാനുള്ള ലക്ഷ്യത്തില്‍.ചാമ്പ്യൻസ് ലീഗിൽ പോർട്ടോയെ 2-1ന് തോൽപ്പിച്ചെങ്കിലും ഡീഗോ സിമിയോണിയുടെ ടീമിന് ലാലിഗയില്‍ ഇതുവരെ സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.ഏഴാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ് നിലവില്‍,കഴിഞ്ഞ മത്സരത്തില്‍ കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച സെല്‍റ്റ വിഗോ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
പോര്‍ട്ടോക്കെതിരെ എക്സ്ട്രാ ടൈമില്‍ വിജയ സാധ്യത മാറി മറഞ്ഞ മത്സരത്തില്‍ അതല്റ്റിക്കോയുടെ തിരിച്ചുവരവ് വളരെ ശ്രദ്ധേയം ആയിരുന്നു.ഗ്രീസ്മാന്‍ നേടിയ 101 ആം മിനുട്ടിലെ ഗോള്‍ ആയിരുന്നു മത്സരത്തിലെ വഴിത്തിരിവ്.അടുത്ത ലാലിഗ മത്സരത്തില്‍ ചിര വൈരികള്‍ ആയ റയല്‍ മാഡ്രിഡിനെ നേരിടാന്‍ ഇറങ്ങുന്ന അത്ലറ്റിക്കോ മാഡ്രിഡിനെ സിമിയോണിക്ക് കൂടുതല്‍ മെച്ചപ്പെടുത്തണം.മാത്യൂസ് കൂന , സെർജിയോ റെഗ്വിലോൺ, സ്റ്റെഫാൻ സാവിക് എന്നിവര്‍ പരിക്ക് മൂലം ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങാത്തത് അത്‌ലറ്റികോയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.






































