മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ജര്‍മന്‍ ചാമ്പ്യന്മാര്‍
സാന്‍ സിറോയില്‍ നടന്ന മത്സരത്തില്‍ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്‍ തോല്‍വിയോടെ തുടങ്ങി ഇന്‍റര്‍ മിലാന്‍.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് ബയേണ്‍ ഇന്‍റര്‍ മിലാനെ തോല്‍പ്പിച്ചത്.കഴിഞ്ഞ രണ്ടു ബുണ്ടസ്ലിഗ മത്സരങ്ങളും സമനിലയില്‍ കലാശിച്ചതിനാല്‍ ഒരു വിജയം മ്യൂണിക്കിനു അനിവാര്യം ആയിരുന്നു.ലിറോയ് സാനെ ആണ് മ്യൂണിക്കിനു വേണ്ടി മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.60 മിനുട്ടില്‍ ഡാനിലോ ഡി അംബ്രോസി വഴങ്ങിയ ഓണ്‍ ഗോളിന് പിന്നിലും ഉള്ള തല സാനെയുടെത് ആയിരുന്നു.
മത്സരത്തില്‍ ഉടനീളം മ്യൂണിക്കിന്റെ സങ്കീർണ്ണമായ പ്രസ്സിംഗ് അതിജീവിക്കാന്‍ പാടുപ്പെട്ട മിലാന് മത്സരത്തില്‍ ഗോള്‍ നേടുന്നതിന് വേണ്ടി മികച്ച അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയാതെ പോയത് വിനയായി.ഇറ്റാലിയന്‍ ക്ലബിന് വേണ്ടി അരഞ്ഞേറ്റം കുറിച്ച ഒനാന പല മികച്ച സേവുകളോടെ കളം നിറഞ്ഞത് ഇന്ററിന് പ്രതീക്ഷ നല്‍കുന്നു.ശനിയാഴ്ച എസി മിലാനോട് ഡെർബി തോറ്റ ഇന്‍റര്‍ മിലാന്‍റെ അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ എതിരാളികള്‍ വിക്ടോറിയ പ്ലസന്‍ ആണ്.






































