European Football Foot Ball Top News

101 മിനുട്ടില്‍ വിജയ ഗോള്‍ നേടി വാണ്ട മെട്രോപൊളിറ്റാനോയില്‍ താരമായി ഗ്രീസ്മാന്‍

September 8, 2022

101 മിനുട്ടില്‍ വിജയ ഗോള്‍ നേടി വാണ്ട മെട്രോപൊളിറ്റാനോയില്‍ താരമായി ഗ്രീസ്മാന്‍

എക്സ്ട്രാ ടൈമില്‍ മൂന്നു ഗോളുകള്‍ പിറന്ന മത്സരത്തില്‍ പറങ്കി ക്ലബായ പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് അതല്ട്ടിക്കോ മാഡ്രിഡ്‌ തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ ഒരു മറക്കാനാവാത്ത വിജയത്തോടെ ചാമ്പ്യന്‍സ്  ലീഗിന് തുടക്കം കുറിച്ചു.സ്റ്റോപ്പേജ്-ടൈമിന്റെ 11-ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാൻ നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി തിരിച്ചുവിട്ടത്.

ഇരു ടീമുകളും ആദ്യ പകുതിയില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെട്ടതോടെ മത്സരം സമനിലയില്‍ കലാശിക്കും എന്നാണ് തോന്നിച്ചത്.എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആവേശത്തോടെ കളിച്ച പോര്‍ട്ടോ മാഡ്രിഡിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി.ഗോൾകീപ്പർ ജാൻ ഒബ്ലാക്ക് പല നിമിഷങ്ങളിലും  നടത്തിയ സേവുകള്‍ക്ക്  അത്ലറ്റിക്കോ മാഡ്രിഡ് നന്ദി പറയേണ്ടി ഇരിക്കുന്നു. 81-ാം മിനിറ്റിൽ സ്‌ട്രൈക്കർ മെഹ്ദി തരേമിക്ക് ബോക്‌സിനുള്ളിൽ ഡൈവ് ചെയ്‌തതിന് രണ്ടാം മഞ്ഞ ലഭിച്ചതോടെ പോർട്ടോ 10 പേരായി ചുരുങ്ങി.ഡിഫൻഡർ മരിയോ ഹെർമോസോ സ്റ്റോപ്പേജ് ടൈമിൽ രണ്ട് മിനിറ്റിനുള്ളിൽ ഗോള്‍ നേടി കൊണ്ട് അത്ലറ്റിക്കോക്ക് ലീഡ് നേടി കൊടുത്തു എങ്കിലും അഞ്ച്  മിനുട്ടിനുള്ളില്‍ തന്നെ ഹെർമോസോയുടെ ഹാന്‍ഡ്‌ ബോളിനു റഫറി വിധിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി കൊണ്ട് പോര്‍ട്ടോ ഉറിബെയിലൂടെ   സമനില നേടി.101-ാം മിനിറ്റിൽ അക്‌സൽ വിറ്റ്‌സൽ എടുത്ത കോര്‍ണര്‍ കിക്ക് ഒരു ഫ്ലിക്കിലൂടെ ഫ്രഞ്ച് താരം ഗ്രീസ്മാന്‍ പന്തിനെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ മാഡ്രിഡ്‌ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് തന്നെ വിലപ്പെട്ട മൂന്നു പോയിന്‍റ് സ്വന്തമാക്കി.

Leave a comment