European Football Foot Ball Top News

ചെക്ക് ക്ലബ് വിക്ടോറിയ പ്ലസന്‍ എതിരാളി ; ബാഴ്സലോണ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് അരഞ്ഞേറ്റത്തിനു ഒരുങ്ങുന്നു

September 7, 2022

ചെക്ക് ക്ലബ് വിക്ടോറിയ പ്ലസന്‍ എതിരാളി ; ബാഴ്സലോണ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് അരഞ്ഞേറ്റത്തിനു ഒരുങ്ങുന്നു

ബയേണ്‍ മ്യൂണിക്ക്,ഇന്‍റര്‍ മിലാന്‍ എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് സിയില്‍ ബാഴ്സലോണ തങ്ങളുടെ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് അരഞ്ഞേറ്റം ദുര്‍ബലര്‍ ആയ വിക്ടോറിയ പ്ലസനെതിരെ നടത്തിയേക്കും.ശനിയാഴ്ച ലാ ലിഗയിൽ സെവിയ്യയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച ബാഴ്സ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ലാലിഗയില്‍ നേടിയത്.ചെക്ക് ഫസ്റ്റ് ലീഗില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ജയിച്ചു കൊണ്ട് ലീഗില്‍ രണ്ടാം സ്ഥാനത് ഇരിക്കുന്ന വിക്ടോറിയ ഇതിനു മുന്നേ 2018 – 19 സീസണില്‍ ആണ് ചാമ്പ്യന്‍സ് ലീഗ് കളിച്ചിട്ടുള്ളത്.

പല മുന്‍ നിര സൈനിങ്ങുകള്‍ പൂര്‍ത്തിയാക്കിയ ബാഴ്സ സാവിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് എല്ലാ ലീഗ് മത്സരങ്ങളിലും ഒരു മികച്ച മുന്നേറ്റം നടത്തുക എന്നതാണ്.തങ്ങള്‍ കളിക്കുന്ന എല്ലാ ട്രോഫികളും നേടുക എന്നതാണ് ലക്ഷ്യം എന്ന് പറഞ്ഞ മാനേജര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍  നല്‍കാന്‍ പോകുന്നത് വലിയ സമ്മര്‍ദം ആയിരിക്കും.എല്ലാ സീസണുകളിലും ചാമ്പ്യന്‍സ് ലീഗില്‍ കാലിടറുന്നു എന്ന ചീത്ത പേര് ഉള്ള ബാഴ്സയെ സാവി എങ്ങനെ അണിനിരത്തും എന്നത് ആരാധാകര്‍ ഉറ്റുനോക്കുന്നുണ്ട്.നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ ലെവന്‍ഡോസ്ക്കിയില്‍ തന്നെ ആയിരിക്കും സാവിയുടെയും ബാഴ്സയുടെയും പ്രതീക്ഷ.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് കാമ്പ് ന്യൂയില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment