ഗ്രൂപ്പ് ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് – പോര്‍ട്ടോ പോരാട്ടം ഇന്ന്
ബുധനാഴ്ച രാത്രി വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് പോർട്ടോയെ സ്വാഗതം ചെയ്തു കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് കിക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുന്നു.ശനിയാഴ്ച ലാ ലിഗയിൽ റയൽ സോസിഡാഡുമായി 1-1 നു സമനിലയിൽ പിരിഞ്ഞ ഡീഗോ സിമിയോണിയുടെ ടീം സ്ഥിരതക്ക് വേണ്ടി പാടുപ്പെടുകയാണ്.ലീഗില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് അത്ലറ്റിക്കോ.
അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും ഉള്‍പ്പടെ ലീഗില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത് തുടരുന്ന പോര്‍ട്ടോ മികച്ച ഫോമില്‍ ആണ്.അത്ലറ്റിക്കോ മാഡ്രിഡ് അടുത്തൊന്നും ചാമ്പ്യന്‍സ് ലീഗില്‍ ഒരു വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ കഴിയാതെ പാടുപ്പെടുന്നു.15 – 16 സീസണില്‍ ഫൈനലില്‍ എത്തി എന്നല്ലാതെ അടുത്ത കാലത്തൊന്നും അവര്‍ക്ക് എടുത്തു പറയാനുള്ള ഒന്നും തന്നെ ഇല്ല.കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി കൊണ്ട് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച പോര്‍ട്ടോ ഇത്തവണ യൂറോപ്പില്‍ വലിയൊരു കാമ്പെയിനിന് വേണ്ടിയാണ് വരുന്നത്.പോർട്ടോയുടെ ക്ലബ് ബ്രൂഗിനെതിരെയും അതിനുശേഷം ലെവർകൂസനുമെതിരായ മത്സരങ്ങളിലെ ഫലങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തുന്നതിന് നിർണായക പങ്ക് വഹിക്കുന്നുണ്ട്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.