കൈലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ യുവന്റസിനെ തകർത്ത് പിഎസ്ജി
ചൊവ്വാഴ്ച പാർക് ഡെസ് പ്രിൻസസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ യുവന്റസിനെ 2-1 ന് തോൽപ്പിച്ച് പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് ആരംഭം കുറിച്ചു.ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോള്‍ നേടിയ കൈലിയന്‍ എംബാപ്പേയാണ് പിഎസ്ജിയുടെ മത്സരത്തിലെ താരം.
അഞ്ച് മിനിറ്റിനുള്ളിൽ നെയ്മര്‍ നല്‍കിയ നല്‍കിയ ലോബ് ക്രോസ് ഫിനിഷ് ചെയ്ത് കൊണ്ട് തുടക്കത്തില്‍ തന്നെ എംബാപ്പേ പിഎസ്ജിക്ക് മേല്‍ക്കൈ നേടി കൊടുത്തു.രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച യുവന്‍റ്റസ് വേസ്റ്റണ്‍ മെക്കനിയിലൂടെ ഒരു ഗോള്‍ മടക്കി.പിന്നീട് ഡുസാൻ വ്‌ലഹോവിച്ച് ,മാനുവൽ ലോക്കാറ്റെല്ലി എന്നിവരുടെ ഷോട്ടുകള്‍ സേവ് ചെയ്ത് കൊണ്ട് ജിയാൻലൂജി ഡോണാരുമ്മ പിഎസ്ജിയുടെ ലീഡ് നിലനിര്‍ത്തി.ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ഒരു വലിയ ടീമിനെതിരെ മികച്ച പ്രകടനം ആണ് പിഎസ്ജി പുറത്തെടുത്തത് എന്ന് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ പിഎസ്ജിയെ പോലൊരു ടീമിനോട് ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങിയാല്‍ ശേഷം തിരിച്ചടിക്കുക കഠിനം ആണെന്ന് ആയിരുന്നു അലെഗ്രിയുടെ വിലയിരുത്തല്‍.