European Football Foot Ball Top News

വീണ്ടും ഹാലണ്ട് ഷോ !!! സേവിയ്യയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

September 7, 2022

വീണ്ടും ഹാലണ്ട് ഷോ !!! സേവിയ്യയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

സ്പാനിഷ് ക്ലബായ സേവിയ്യയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി എന്നത്തേയും പോലെ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിനിന് മികച്ച ഒരു തുടക്കം നല്‍കി.രണ്ടു ഗോളോടെ എര്‍ലിംഗ് ഹാലണ്ട് വീണ്ടും സിറ്റിക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.തുടക്കം മുതല്‍ക്കേ എല്ലാ മേഘലയിലും സമ്പൂര്‍ണ അധിപത്യത്തോടെ ആണ് സിറ്റി സേവിയ്യക്കെതിരെ കളിച്ചു തുടങ്ങിയത്.

Sevilla vs Man City LIVE: Champions League result and final score as Erling  Haaland gets two goals | The Independent

20 മിനുട്ടില്‍ ഡി ബ്രൂയ്നയുടെ അസിസ്റ്റില്‍ ഗോള്‍ നേടിയ ഹാലണ്ട് തന്നെ ആണ് സിറ്റിക്ക് മേല്‍ക്കൈ നേടി കൊടുത്തത്.ഹാലണ്ടിനെ കൂടാതെ  ഫില്‍ ഫോഡനും എക്സ്ട്രാ ടൈമില്‍ റൂബന്‍ ഡയാസും  സിറ്റിക്ക് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തു.ജയത്തോടെ മൂന്നു പോയിന്റ്‌ നേടിയ സിറ്റി ഗ്രൂപ്പ് ജി യില്‍ ഡോര്‍ട്ടുമുണ്ടിനെ പിന്തള്ളി  ഒന്നാം സ്ഥാനം കരസ്ഥമാക്കി.അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബോറൂസിയയാണ് സിറ്റിയുടെ എതിരാളികള്‍.

 

 

Leave a comment