മിലാന്‍ – സാല്‍സ്ബര്‍ഗ് പോരാട്ടം സമനിലയില്‍
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ ഓപ്പണറിൽ എസി മിലാനെ സമനിലയില്‍ തളച്ചു കൊണ്ട് ഓസ്ട്രിയൻ ടീമായ സാൽസ്ബർഗ് ശക്തരായ ഗ്രൂപ്പില്‍ തങ്ങളുടെ വരവറിയിച്ചു.28-ാം മിനിറ്റിൽ ഫോർവേഡ് നോഹ ഒകാഫോറിലൂടെ ലീഡ് നേടിയ സാൽസ്ബർഗ് എസി മിലാന് മേല്‍ വലിയ സമ്മര്‍ദം ചെലുത്തി.40 ആം മിനുട്ടില്‍ അലക്സിസ് സെലെമേക്കേഴ്സ് ആണ് എസി മിലാന്‍ കാത്തിരുന്ന സമനില ഗോള്‍ നേടിയത്.
അധിക സമയത്തിന്‍റെ നാലാം മിനുട്ടില്‍ വിജയ ഗോള്‍ നേടാനുള്ള ഒരു മികച്ച അവസരം റാഫേൽ ലിയോ പാഴാക്കിയത് മിലാന് വലിയ ഒരു തിരിച്ചടിയായി.തങ്ങള്‍ക്കെതിരെ മികച്ച രീതിയില്‍ കളിച്ച സാല്‍സ്ബര്‍ഗിനെതിരെ ടീം ശക്തമായി പ്രതികരിച്ചു എന്ന് വെളിപ്പെടുത്തിയ സ്റ്റീവന്‍ പിയോളി ഇത് ഒരു നല്ല ഫലമായി കാണുന്നു എന്ന് കൂട്ടിച്ചേര്‍ത്തു.അടുത്ത ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ചെല്‍സിയെ പരാജയപ്പെടുത്തിയ ഡൈനാമോ സാഗ്റെബിനെ ആയിരിക്കും എസി മിലാന്‍ നേരിടാന്‍ പോകുന്നത്.