European Football Foot Ball Top News

തുടക്കത്തിലേ ചുവട് പിഴച്ച് ചെല്‍സി

September 7, 2022

തുടക്കത്തിലേ ചുവട് പിഴച്ച് ചെല്‍സി

ചൊവ്വാഴ്ച സാഗ്രെബിലെ മാക്‌സിമിർ സ്റ്റേഡിയത്തിൽ 1-0 ന് പരാജയപ്പെട്ട് കൊണ്ട് ചെൽസി അവരുടെ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിലെ ഏറ്റവും മോശം തുടക്കം കാഴ്ച്ചവെച്ചു.ബാഴ്സയില്‍ നിന്നും ലണ്ടനിലേക്ക് കൂടുമാറിയ പിയറി-എമെറിക്ക് ഔബമേയങ്ങ് ചെല്‍സിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു ഇത്.കൗണ്ടർ അറ്റാക്കിംഗ് നീക്കത്തിലൂടെ ചെൽസിക്ക് വലിയൊരു ഷോക്ക് നല്‍കി കൊണ്ട് മിസ്ലാവ് ഒർസിക് ഡൈനാമോക്ക് ലീഡ് നേടി കൊടുത്തു.

Mislav Orsic makes Chelsea suffer as Dinamo Zagreb secure famous victory |  Champions League | The Guardian

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനുള്ളിൽ ഔബമെയങ്ങ്  ഒരു ഗോള്‍ നേടി എങ്കിലും ബില്‍ഡ് അപ്പില്‍ ഓഫ് സൈഡ് ആണ് എന്ന് തെളിഞ്ഞതിനാല്‍ ചെല്‍സിയുടെ ഗോള്‍  നിഷേധിക്കപ്പെട്ടു.ചെല്‍സി വലിയ സമ്മര്‍ദ നിമിഷങ്ങള്‍ നല്‍കി എങ്കിലും ഡൈനാമോ ഇതെല്ലാം തരണം ചെയ്ത് ലീഡ് നഷ്ട്ടപ്പെടുത്താതെ 90 മിനുട്ട് പൂര്‍ത്തിയാക്കി.ജയത്തോടെ മിലാന്‍,ലെപ്സിഗ് എന്നിവര്‍ ഉള്‍പ്പെടുന്ന  കടുപ്പം ഏറിയ ലീഗില്‍പ്പെട്ട ഡൈനാമോ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

Leave a comment