കരുത്ത് സംഭരിച്ച് മിലാന് ടീമുകള്‍; സീസണിലെ ആദ്യ മിലാന് ഡെർബി ഇന്ന്
ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് സാന്‍ സിറോയില്‍ വെച്ച് എസി മിലാനും ഇന്റര്‍ മിലാനും ലീഗിലെ ആദ്യ മിലാന് ഡെർബിയില്‍ ഏറ്റുമുട്ടും.ഒരു തോല്‍വിയും മൂന്നു ജയവും നേടി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ഇന്റര്‍ മിലാന് എങ്കില്‍ തോല്‍വിയറിയാതെ രണ്ടു സമനിലയും രണ്ടു ജയവും നേടി എസി മിലാന് ആറാം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തില്‍ ഏതു ടീം വിജയം നെടുന്നുവോ അവര്‍ക്ക് താല്‍ക്കാലികമായി ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് എത്താന്‍ കഴിഞ്ഞേക്കും.
കഴിഞ്ഞ രണ്ടു സീസണുകളില്‍ സീരി എ കിരീടം ഇന്ററും എസി മിലാനും ഓരോ തവണ നേടിയപ്പോള്‍ മുന്‍ കാലത്തെ പോലെ മിലാന് ഡെർബി കൂടുതല്‍ കരുത്ത് നേടുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നുണ്ട്.ഇരു ടീമുകളും ബലത്തില്‍ തുല്യര്‍ ആണെങ്കിലും കടലാസില്‍ നേരിയ മേല്‍ക്കൈ എസി മിലാന് ഉണ്ട്.ഇരുവരും അവസാനമായി കണ്ടുമുട്ടിയത്ത് കോപ്പ ഇറ്റാലിയയിലെ സെമി ഫൈനലില്‍ ആണ്.അന്നത്തെ രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനോട് ഇന്ററിനോട് തോറ്റ എസി മിലാന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.






































