യുവന്റ്റസിന് ഇന്ന് ഫിയോറെന്റ്റീനക്കെതിരെ
സീരി എയിൽ ഇപ്പോഴും തോൽവിയറിയാതെ, നാല് മത്സരങ്ങളിൽ നിന്ന് തങ്ങളുടെ രണ്ടാം വിജയം ഉറപ്പിച്ചതിന് ശേഷം, യുവന്റസ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് സ്റ്റേഡിയോ ആർട്ടെമിയോ ഫ്രാഞ്ചിയിൽ ഫിയോറന്റീനയെ നേരിടും.യുവന്റ്റസ് ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത് തുടരുമ്പോള്‍ ഒരു ജയം മാത്രം നേടിയ ഫിയോറെന്റ്റീന പതിനൊന്നാം സ്ഥാനത്താണ്.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ഈ വരുന്ന സെപ്റ്റംബര്‍ മാസം യുവേക്ക് കൂടുതല്‍ കടുത്തത് ആയിരിക്കും.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ശക്തര്‍ ആയ പിഎസ്ജിക്കെതിരെ ആദ്യ മത്സരവും രണ്ടാം മത്സരം പോര്‍ച്ചുഗീസ് വമ്പന്മാര് ആയ ബെന്ഫിക്കക്കെതിരെയുമാണ്.അതിനാല്‍ ഈ മാസത്തില്‍ ലീഗില്‍ തങ്ങളുടെ പോയിന്റ് നഷ്ട്ടപ്പെടുത്താതെ പട്ടികയില്‍ മുന്‍നിരയില്‍ തുടരുക എന്നതാണ് അലെഗ്രിയുടെ ലക്ഷ്യം.യുവന്റ്റസിലെ നിലവിലെ മിന്നും സ്ട്രൈക്കര്‍ ആയ ഡുസാൻ വ്ലഹോവിച്ച് തന്റെ മുന്‍ ടീമിനെ നേരിടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.






































