ടോട്ടന്‍ഹാമിന്‍റെ അത്താഴം മുടക്കാന്‍ കഴിയുമോ ഫുള്‍ഹാമിന്
ശനിയാഴ്ചത്തെ മറ്റൊരു ലണ്ടൻ ഡെർബിയില്‍ ഫുൾഹാം ടോട്ടൻഹാം ഹോട്‌സ്‌പറിനെ നേരിട്ടേക്കും.അന്റോണിയോ കോണ്ടെയുടെ ടീമിനെ വെസ്റ്റ് ഹാം യുണൈറ്റഡ് 1-1ന് സമനിലയിൽ തളച്ചപ്പോൾ, ഫുള്‍ഹാം ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെ 2-1ന് തകർത്തു.ഇതുവരെ ലീഗില്‍ തോല്‍വിയറിയാതെ ടോട്ടന്‍ഹാം പട്ടികയില്‍ മൂന്നാം സ്ഥാനത് തുടരുമ്പോള്‍ രണ്ടു ജയത്തോടെ എട്ടാം സ്ഥാനത്താണ് ഫുള്‍ഹാം.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ടോട്ടൻഹാം ഹോട്‌സ്‌പര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.
ഇത്തവണ ലീഗ് തുടങ്ങിയത് മുതല്‍ എല്ലാവരെയും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ് ടോട്ടന്‍ഹാം.പല മുന്‍നിര ക്ലബുകളും തുടക്കത്തില്‍ പതറിയപ്പോള്‍ വ്യക്തമായ ഒരു പ്ലാനില്‍ ആണ് ടോട്ടന്‍ഹാം ഇതുവരെ കളിച്ചിട്ടുള്ളത്.നാളത്തെ മത്സരത്തില്‍ വിജയം നേടാന്‍ ആയാല്‍ വമ്പന്മാരായ സിറ്റിയെ മറികടക്കാം എന്നുള്ളതിനാല്‍ മികച്ച പോരാട്ടം തന്നെ ആയിരിക്കും ടോട്ടന്‍ഹാമിന്റെ പക്ഷത് നിന്നും ഉണ്ടാകാന്‍ പോകുന്നത്.രണ്ടാം നിര ലീഗില്‍ നിന്ന് പ്രമോഷന്‍ ലഭിച്ച് വന്ന ഫുള്‍ഹാമിന്‍റെ പക്ഷത് നിന്നും ഇത്തരത്തില്‍ ഉള്ള പ്രകടനം ആരും തന്നെ പ്രതീക്ഷിച്ചു കാണില്ല.എട്ടാം സ്ഥാനത് ഇരിക്കുന്ന ഫുള്‍ഹാം ലീഗ് അവസാനിക്കുമ്പോള്‍ ആദ്യ പത്തിനുളില്‍ ഉണ്ടെങ്കില്‍ തന്നെ പല വമ്പന്‍ സൈനിങ്ങുകളും നടത്തിയ മാനേജ്മെന്റിന് അത് ഒരു വല്യ ആശ്വാസം ആയിരിക്കും.കൂടാതെ 2020-21 പ്രീമിയർ ലീഗ് സീസണിൽ ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനെ 1-1 നു സമനിലയിൽ തളക്കാന്‍ കഴിഞ്ഞു എന്ന ചരിത്രവും അവര്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.






































