EPL 2022 European Football Foot Ball Top News

ഡാര്‍വിന്‍ നൂനസ് തിരിച്ചെത്തുന്നു ; മൂര്‍ച്ച കൂടിയ ലിവര്‍പൂളിനെ തളക്കാന്‍ എവര്‍ട്ടണ് കഴിയുമോ

September 2, 2022

ഡാര്‍വിന്‍ നൂനസ് തിരിച്ചെത്തുന്നു ; മൂര്‍ച്ച കൂടിയ ലിവര്‍പൂളിനെ തളക്കാന്‍ എവര്‍ട്ടണ് കഴിയുമോ

2022-23 സീസണിലെ ആദ്യ മെഴ്‌സിസൈഡ് ഡെർബിക്കായി എവർട്ടൺ അയൽക്കാരായ ലിവർപൂളിനെ ശനിയാഴ്ച ഗുഡിസൺ പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഇപ്പോഴും ഒരു വിജയം പോലും നേടാന്‍ ആവാതെ വിഷമിക്കുന്ന എവര്‍ട്ടന്‍ ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത് ആണ്., അതേസമയം ലിവർപൂൾ ബുധനാഴ്ച രാത്രി ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തില്‍ എക്സ്ട്രാ ടൈം ഗോളോടെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ലീഗില്‍ തങ്ങളുടെ പൊസിഷന്‍ മെച്ചപ്പെടുത്തി.

Everton vs Liverpool: Live stream, TV channel, kick-off time & how to watch  | Goal.com

നാളെ വൈകുന്നേരം ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ലീഗ് തുടങ്ങുമ്പോള്‍ ചാമ്പ്യന്മാര്‍ ആവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ മുന്നില്‍ ഉണ്ടായിരുന്ന ലിവര്‍പൂളിനു തുടക്കത്തിലേ മൂന്നു മത്സരങ്ങളും ഒരു വലിയ ഷോക്ക് തന്നെ ആയിരുന്നു. പരിക്കുകളും കൂനിന്മേല്‍ കുരുവായി അവര്‍ക്ക് മേല്‍  പതിച്ചു.ബോണ്‍മൌത്തിനെതിരെ നേടിയ എതിരില്ലാത്ത ഒന്‍പതു ഗോള്‍ വിജയം ആണ് അവരെ തിരിച്ചു ട്രാകിലെക്ക് എത്തിച്ചത്.ഒന്നാം സ്ഥാനത് ഇരിക്കുന്ന ആഴ്സണലുമായി ഏഴു പോയിന്റ് വിത്യാസം ഉണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ പോയിന്റ് നഷ്ട്ടപ്പെടാതെ നോക്കുക എന്നതായിരിക്കും ക്ലോപ്പിന്റെ പ്രാഥമിക ലക്ഷ്യം.കൂടാതെ ടീമിലേക്ക് സ്റ്റാര്‍ സൈനിങ്ങ് ഡാര്‍വിന്‍ നൂനസ് തിരിച്ചു വരുന്നത് ക്ലോപ്പിനു കൂടുതല്‍ കരുത്ത് നല്‍കും.

Leave a comment