തുടര്‍ച്ചയായ രണ്ടാം വിജയത്തിന് തയ്യാറെടുത്ത് ലിവര്‍പൂള്‍
ബോൺമൗത്തിനെതിരായ ഒമ്പത് ഗോള്‍ വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ വരവറിയിച്ച ലിവര്‍പൂള്‍ ഇന്നത്തെ മത്സരത്തില്‍ ആന്‍ഫീല്‍ഡില്‍ വെച്ചു ന്യൂകാസിൽ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ലിവര്‍പൂള്‍ ലീഗില്‍ പന്ത്രണ്ടാം സ്ഥാനത് തുടരുമ്പോള്‍ ന്യൂ കാസില്‍ പത്താം സ്ഥാനത് ആണ്.ലീഗ് തുടക്കത്തില്‍ ഒരു വിജയത്തോടെ ഗംഭീരമായി കളിച്ചു തുടങ്ങി എങ്കിലും തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ സമനിലയില്‍ ഒതുങ്ങി നില്‍ക്കുകയാണ് ന്യൂ കാസില്‍.
ലിവര്‍പൂളിന്റെ അടുത്ത മത്സരം ചിരവൈരികള്‍ ആയ എവര്‍ട്ടനെതിരെ ആണ്.അതിനാല്‍ ഇന്നത്തെ മത്സരത്തിലെ വിജയത്തിലൂടെ താരങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജകം നല്‍കാന്‍ ഒരുങ്ങുകയാണ് ക്ലോപ്പ്.കഴിഞ്ഞ തവണ രണ്ടു മത്സരങ്ങളിലും ന്യൂ കാസിലിനെ തോല്‍പ്പിച്ച ലിവര്‍പൂള്‍ 2015 ഡിസംബറിന് ശേഷം അവര്‍ക്കെതിരെ തോറ്റിട്ടില്ല.വലിയ മേജര്‍ സൈനിങ്ങുകള്‍ പൂര്‍ത്തിയാക്കിയ ന്യൂ കാസിലിന് എത്രയും പെട്ടെന്ന് വിജയവഴിയിലേക്ക് മടങ്ങേണ്ടത് അത്യന്താപേക്ഷിതം ആണ്.കരുത്തര്‍ ആയ സിറ്റി,വൂള്‍വ്സ്,ബ്രൈട്ടന്‍ എന്നിവരെ സമനിലയില്‍ തളച്ചത് നല്ലൊരു കാര്യം ആണെങ്കിലും ഇറക്കിയ പണത്തിന്റെ മൂല്യം കാണിക്കാന്‍ മാനേജര്‍ എഡി ഹൗ നിര്‍ബന്ധിതന്‍ ആയേക്കും.ഇന്നത്തെ മത്സരത്തില്‍ ലിവര്‍പൂളിന്റെ ഹൈ മെറ്റല്‍ ഫുട്ബോള്‍ അതും ആന്‍ഫീല്‍ഡില്‍ വെച്ചു എങ്ങനെ ന്യൂ കാസില്‍ ചെറുക്കും എന്നത് കാത്തിരുന്നു കാണണം.






































