EPL 2022 European Football Foot Ball Top News

മൂര്‍ച്ച നഷ്ട്ടപ്പെട്ട ഡെർബിക്ക് ഇന്ന് ലണ്ടന്‍ സ്റ്റേഡിയം സാക്ഷിയാകും

August 31, 2022

മൂര്‍ച്ച നഷ്ട്ടപ്പെട്ട ഡെർബിക്ക് ഇന്ന് ലണ്ടന്‍ സ്റ്റേഡിയം സാക്ഷിയാകും

പ്രീമിയര്‍ ലീഗില്‍ അധിക വാഴ്ത്തപ്പെടാതെ ഒരു ലണ്ടന്‍ ഡെർബി ഇന്ന്  രാത്രി പന്ത്രണ്ടേക്കാലിനു ലണ്ടന്‍ സ്റ്റേഡിയത്തില്‍ വെച്ചു നടക്കും.ലീഗില്‍ പതിനേഴാം സ്ഥാനത് നില്‍ക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡ് ടോട്ടൻഹാം ഹോട്സ്പറിനെയാണ്  നേരിടാന്‍ പോകുന്നത്. ടോട്ടന്‍ഹാം ലീഗ് പട്ടികയില്‍ നിലവില്‍ മൂന്നാം  സ്ഥാനത്താണ്.

ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരേ ആദ്യ വിജയം നേടിയ വെസ്റ്റ് ഹാം ലീഗ് തുടങ്ങിയത് മുതല്‍ മൂന്നു തുടര്‍ച്ചയായ തോല്‍വികള്‍ നേരിട്ടു.നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ  എതിരില്ലാത്ത രണ്ടു ഗോളിന് വിജയം നേടിയ ടോട്ടന്‍ഹാം ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ലീഗ് വളരെ മികച്ച രീതിയില്‍ തുടങ്ങിയ ടോട്ടന്‍ഹാം ഈ സീസണില്‍ ആദ്യ നാല് സ്ഥാനം നിലനിര്‍ത്താന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.കൊണ്ടേക്ക് കീഴില്‍ ടോട്ടന്‍ഹാം പതിയെ പതിയെ പ്രീമിയര്‍ ലീഗില്‍ ചുവട് ഉറപ്പിച്ച് വരുന്നുണ്ട്.ചെല്‍സിക്കെതിരെ  സമനില നേടിയ മത്സരത്തില്‍ മാത്രമാണു ടോട്ടന്‍ഹാം പോയിന്റുകള്‍ നഷ്ട്ടപ്പെടുത്തിയത്.കൂടാതെ ടീമിലും ആകെപ്പാടെയുള്ള അന്തരീക്ഷം പോസിറ്റീവ് ആയി മാറുന്നുണ്ട്.

Leave a comment