“റയല്‍ മാഡ്രിഡിന്റെ ആ തീരുമാനം തെറ്റായിരുന്നു ” – ഗാരി ലിനേക്കർ
റയല്‍ മാഡ്രിഡ് യുവ താരമായ മാർട്ടിൻ ഒഡെഗാർഡിനെ വിറ്റത് വളരെ മോശമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു എന്ന് മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കറും മുന്‍ ബാഴ്സ താരവും കൂടിയായ ഗാരി ലിനേക്കർ അഭിപ്രായപ്പെട്ടു.2021 ജനുവരിയിൽ ഒഡെഗാർഡ് ആഴ്സണലിൽ ലോണിൽ ചേർന്നു. കഴിഞ്ഞ വേനൽക്കാലത്ത് നോർവേ ഇന്റർനാഷണൽ താരത്തിനു 30 മില്യണ്‍ യൂറോ നല്‍കി ആഴ്സണല്‍ ഡീല്‍ പൂര്‍ത്തിയാക്കി.
23 കാരനായ മിഡ്ഫീൽഡർ ഗണ്ണേഴ്‌സിനായി 64 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നിരുന്നാലും ഈ സീസണില്‍ അദ്ദേഹം തന്റെ ഫോമിന്‍റെ പീക്കില്‍ എത്തി കഴിഞ്ഞിരിക്കുന്നു.ആഴ്സണലിന്റെ ആദ്യ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗണ്ണേഴ്സ് മിഡ്ഫീൽഡർ ഇതിനകം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തില്‍ ഫുൾഹാമിനെതിരായ ആഴ്സണലിന്റെ തിരിച്ചുവരവിൽ ഒഡെഗാർഡ് നിർണായക പങ്കുവഹിച്ചിരുന്നു.”മോഡ്രിച്ച്,ക്രൂസ് എന്നിവര്‍ അവരുടെ കരിയറിന്റെ അവസാന ലാപില്‍ ആണ്.അവര്‍ ഉള്ളത് കൊണ്ട് ഒഡെഗാർഡിനെ പോലൊരു യുവ പ്രതിഭയെ വിട്ട് കളഞ്ഞത് വലിയൊരു തെറ്റ് തന്നെ ആണ്.”ഗാരി ലിനേക്കർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.






































