European Football Foot Ball Top News

മൂന്നാം വിജയം എന്ന ലക്ഷ്യവുമായി എസ്പ്യനോളിനെ അവരുടെ തട്ടകത്തില്‍ ചെന്ന് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു റയല്‍ മാഡ്രിഡ്‌

August 28, 2022

മൂന്നാം വിജയം എന്ന ലക്ഷ്യവുമായി എസ്പ്യനോളിനെ അവരുടെ തട്ടകത്തില്‍ ചെന്ന് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു റയല്‍ മാഡ്രിഡ്‌

റയൽ മാഡ്രിഡ് എസ്പാൻയോളിനെ നേരിടാൻ ഞായറാഴ്ച വൈകുന്നേരം ആർ‌സി‌ഡി‌ഇ സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ തുടർച്ചയായി മൂന്ന് വിജയങ്ങൾ എന്ന ലക്ഷ്യം നിറവേറ്റുക എന്നതാണ് അന്‍സലോട്ടിയുടെ കൂട്ടരുടെയും മനസ്സില്‍.സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ലോസ് ബ്ലാങ്കോസ് അൽമേരിയയെയും സെൽറ്റ വിഗോയെയും തോൽപ്പിച്ചപ്പോൾ സെൽറ്റ, റയോ വല്ലക്കാനോ എന്നിവര്‍ക്കെതിരെ കളിച്ച എസ്പ്യാനോളിനു ഒരു പോയിന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.ഇന്ന് മൂന്നാമത്തെ വിജയം നേടാന്‍ ആയാല്‍ ഒരുപക്ഷെ മൂന്നാമത് ഇരിക്കുന്ന റയലിന് ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ കഴിഞ്ഞേക്കും.രാത്രി ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

 

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറാൻ കാസെമിറോയെ അനുവദിച്ചിട്ടും ടീമിലേക്ക് വേറെ വലിയ സൈനിങ്ങുകള്‍ ഒന്നും കൊണ്ട് വരാത്ത റയല്‍ ഒരുപക്ഷെ ഈ സീസണില്‍ പരീക്ഷിക്കപ്പെടാനുള്ള സാധ്യതകള്‍ വളരെ വലുത് ആണ്.ടീമില്‍  വേണ്ടുവോളം ബെഞ്ച്‌ താരങ്ങളും റിസര്‍വ് താരങ്ങളും ഇല്ലാത്തതിനെ ചൊല്ലി ടീം മാനേജ്മെന്റിന്    പലപ്പോഴായി വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.സ്ഥിതി വഷലാക്കുന്നതിനു വേണ്ടി ടോണി ക്രൂസും റോഡ്രിഗോയും പരിക്ക് മൂലം ഇന്ന് കളിച്ചേക്കില്ല.പേശിയില്‍ പരിക്കേറ്റു എന്ന് സംശയിക്കുന്ന നാച്ചോയും ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്നത് സംശയമാണ്.

 

 

Leave a comment