ആദ്യ കാമ്പ് ന്യൂ വിജയം സ്വന്താമാക്കാന്‍ ബാഴ്സലോണ ഒരുങ്ങുന്നു
ഞായറാഴ്ച രാത്രി റയൽ വല്ലാഡോളിഡിനെ സ്വന്തം തട്ടകത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങി ബാഴ്സലോണ.കഴിഞ്ഞ വാരാന്ത്യത്തിൽ കറ്റാലൻ ടീം റയൽ സോസിഡാഡിനെതിരെ 4-1 ന് വിജയം നേടിയപ്പോൾ, ഓഗസ്റ്റ് 19 ന് നടന്ന അവസാന മത്സരത്തിൽ റയൽ വല്ലാഡോലിഡ് സെവിയ്യയുമായി ഒരു ഗോള്‍ സമനിലയില്‍ പിരിഞ്ഞു.ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ലാ ലിഗ സീസണിന്റെ ആദ്യ മത്സരത്തില്‍ റയോ വല്ലക്കാനോയുമായി ഗോള്‍ രഹിത സമനിലയില്‍ കളി തുടങ്ങിയ ബാഴ്സ ആരാധകരുടെ പ്രതീക്ഷക്ക് ഒത്തുള്ള പ്രകടനം അല്ല കാഴ്ചവെച്ചത്.ലെവന്‍ഡോസ്ക്കി,ഡെംബെലെ,റഫീഞ്ഞ,ഫാട്ടി,ഔബമയെങ്ങ് അടങ്ങുന്ന ഒരു ഫ്രന്റ് ലൈനിന് ഇപ്പോഴും എതിര് ടീമിന്റെ ഡിഫന്‍ഡര്‍മാര്‍ക്ക് പേടി സ്വപ്നം സൃഷ്ട്ടിക്കാന്‍ കഴിയുന്നില്ല.കഴിഞ്ഞ മത്സരത്തില്‍ തന്നെ ആദ്യ പകുതിയില്‍ ഏറെ പരീക്ഷിക്കപ്പെട്ട ടീം അറുപതാം മിനുട്ടില്‍ സാവി സബ് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ആണ് കളി മെച്ചപ്പെടുന്നത്.അതും അന്‍സൂ ഫാട്ടിയുടെ പ്രകടനം ഏറെ എടുത്തു പറയേണ്ടത് ആയിരുന്നു.ഇന്നത്തെ മത്സരത്തില്‍ സാവിക്ക് പ്രതീക്ഷ നല്കുന്ന കാര്യം മുന്‍ സെവിയ താരമായ ജൂള്‍സ് കൂണ്ടേ ഇന്ന് ബാഴ്സക്ക് വേണ്ടി തന്റെ ആദ്യ മത്സരം കളിക്കാന്‍ ഒരുങ്ങുന്നു എന്നതാണ്.ദുര്‍ബലര്‍ ആയ വലഡോളിഡിനെ വലിയൊരു ഗോള്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി ഈ സീസണിലെ ആദ്യ കാമ്പ് ന്യൂ ജയം ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ ആയിരിക്കും സാവിയും കൂട്ടരും.