European Football Foot Ball Top News

ഹെര്‍ത്ത ബെര്‍ലിനെതിരെ ഡോര്‍ട്ടുമുണ്ടിനു ഒരു ഗോള്‍ വിജയം

August 28, 2022

ഹെര്‍ത്ത ബെര്‍ലിനെതിരെ ഡോര്‍ട്ടുമുണ്ടിനു ഒരു ഗോള്‍ വിജയം

ശനിയാഴ്ച ബുണ്ടസ്‌ലിഗയിൽ ഹെർത്ത ബെർലിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി കൊണ്ട് ബൊറൂസിയ ഡോർട്ട്മുണ്ട്.നിലവില്‍ ഡോര്‍ട്ടുമുണ്ട് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.കഴിഞ്ഞയാഴ്ച വെർഡർ ബ്രെമനോട് 3-2 ന് തോൽവി ഏറ്റുവാങ്ങിയ തകർച്ചയെ മറികടക്കാന്‍ ഈ വിജയം അവരെ അനുവദിക്കും.

മികച്ച തുടക്കം ആണ് ഹെര്‍ത്ത ബെര്‍ലിന്‍ കാഴ്ച്ചവെച്ചത്.എന്നാല്‍  32-ാം മിനിറ്റിൽ സാലിഹ് ഒസ്കാന്‍ നല്‍കിയ ക്രോസ്സില്‍  ആന്തണി മോഡെസ്‌റ്റെ ഗോള്‍ നേടി കൊണ്ട് ഡോര്‍ട്ടുമുണ്ടിനു ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിക്ക് ശേഷം ഡോര്‍ട്ടുമുണ്ട് ഫോം തുടര്‍ന്നു  എങ്കിലും  നിരവധി ഗോള്‍ അവസരങ്ങള്‍ പാഴാക്കി.ഡോര്‍ട്ടുമുണ്ടിനെതിരെയും  പലപ്പോഴും മികച്ച  ഗോള്‍ അവസരങ്ങള്‍ പാഴാക്കിയ ബെര്‍ലിന് വലിയ വില തന്നെ നല്‍കേണ്ടി വന്നു.ഇതുവരെ ലീഗ് മത്സരങ്ങളില്‍ നിന്ന് മൂന്നു തോല്‍വിയും ഒരു സമനിലയും മാത്രം നേടിയ ഹെര്‍ത്ത ബെര്‍ലിന്‍ പതിനേഴാം സ്ഥാനത്താണ്.

 

Leave a comment