വിജയത്തോടെ എസി മിലാന്‍ ലീഗില്‍ ഒന്നാമത് എത്തിയിരിക്കുന്നു
റാഫേൽ ലിയോയുടെയും ഒലിവിയർ ജിറൂഡിന്റെയും ഗോളുകൾ, സീസണിലെ തങ്ങളുടെ മൂന്നാമത്തെ സീരി എ മത്സരത്തിന് ശേഷം എസി മിലാനെ ലീഗ് പട്ടികയില്‍ ഒന്നാമത് എത്താന്‍ സഹായിച്ചു.ശനിയാഴ്ച സാൻ സിറോയിൽ ബൊലോഗ്നയെ 2-0 ന് എസി മിലാൻ പരാജയപ്പെടുത്തിയിരിക്കുന്നു.
21-ാം മിനിറ്റിൽ മിലാന്റെ പുതിയ സൈനിംഗ് ചാൾസ് ഡി കെറ്റെലറെ നല്‍കിയ പാസില്‍ ഗോള്‍ നേടി കൊണ്ട് പോർച്ചുഗീസ് താരം ലിയോ എസി മിലാന് വേണ്ടി സ്കോറിംഗ് തുറന്നു.58-ാം മിനിറ്റിൽ ഫ്രഞ്ച് താരം ജിറൂഡ് ഒരു അക്രോബാറ്റിക് വോളിയിലൂടെ ലീഡ് ഇരട്ടിയാക്കി.ടാര്‍ഗറ്റില്‍ ഒരു ഷോട്ട് പോലും പായിക്കാന്‍ ആകാതെ പോയ ബോലോഗ്നയേ തന്ത്രപരമായും മാനസികമായും തങ്ങള്‍ നിയന്ത്രിച്ചു എന്ന് മത്സരശേഷം എസി മിലാന്‍ കോച്ച് സ്റ്റെഫാനോ പിയോളി പറഞ്ഞു.ഏഴു പോയിന്റുള്ള മിലാൻ അടുത്ത ചൊവ്വാഴ്ച സാസുവോളോയിലേക്കും 17-ാം സ്ഥാനത്തുള്ള ബൊലോഗ്ന വ്യാഴാഴ്ച സലെർനിറ്റാനയേയും നേരിടും.






































