ഹാട്രിക്ക് നേടി പ്രീമിയര്‍ ലീഗില്‍ എര്‍ലിംഗ് ഹാലണ്ട് തന്‍റെ വരവറിയിച്ചിരിക്കുന്നു !!!
ക്രിസ്റ്റൽ പാലസിനെ 4-2ന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി ഗംഭീരമായ ഒരു തിരിച്ചുവരവിന് എത്തിഹാദ് സ്റ്റേഡിയത്തെ സാക്ഷിയാക്കിയിരിക്കുന്നു.നാലാം മിനുട്ടില്‍ തന്നെ എബറെച്ചി ഈസിന്റെ ഫ്രീകിക്ക് ജോണ്‍ സ്റ്റോണ്‍സിന്‍റെ ഓണ്‍ ഗോളായി കലാശിക്കുകയായിരുന്നു. കൌണ്ടര്‍ അറ്റാക്കിലൂടെ സിറ്റിയുടെ പ്രതിരോധത്തെ പരീക്ഷിച്ച പാലസ് 21 ആം മിനുട്ടില്‍ കോര്‍ണര്‍ കിക്കിലൂടെ അടുത്ത ഗോള്‍ നേടി.ഇത്തവണ ഗോള്‍ നേടിയത് ജോക്കിം അന്ടെഴ്സണ്‍ ആയിരുന്നു.
അതിനു ശേഷം ഉത്തരവാദിത്വത്തോടെ കളിച്ച സിറ്റി പാലസിനെ പല രീതിയിലും പരീക്ഷിച്ചു. ആദ്യ പകുതി അവസാനം വരെ പിടിച്ചു നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു.രണ്ടാം പകുതിയില്‍ മാത്രം സിറ്റി നേടിയിരിക്കുന്നു നാല് ഗോളുകള്‍.53 ആം മിനുട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വയാണ് ആദ്യ ഗോള്‍ നേടിയത്.പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഹാലണ്ട് മൂന്നു ഗോള്‍ നേടി.എല്ലാ മേഘലയില്‍ നിന്നും ഒരു പോലെ മികച്ച അറ്റാക്കിംഗ് സീക്വന്‍സ് കാഴ്ച്ചവെച്ച സിറ്റി ക്രിസ്റ്ല്‍ പാലസിനെ ഏതൊരു രീതിയിലും അറ്റാക്ക് ചെയ്യാന്‍ സമ്മതിച്ചില്ല.ഈ വിജയത്തോടെ പ്രീമിയർ ലീഗ് സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് സിറ്റി 10 പോയിന്റോടെ






































