തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ശനിയാഴ്ച സെന്റ് മേരീസ് സ്റ്റേഡിയത്തിൽ സതാംപ്ടണിനെതിരെ 1-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ലീഗിലെ അവരുടെ രണ്ടാമത്തെ വിജയം ആണിത്.പോര്‍ച്ചുഗീസ് താരമായ ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് വിജയ ഗോള്‍ നേടിയത്.വിജയത്തോടെ യുണൈറ്റഡ് പതിനാലാം സ്ഥാനത് നിന്ന് ആറാം സ്ഥാനത്തേക്ക് റോക്കറ്റ് വിട്ട പോലെ ആണ് കയറിയത്.
ആദ്യ ഇലവനില്‍ റൊണാള്‍ഡോ,കസമീറോ,മഗ്വയര്‍ എന്നിവരെ ടെന്‍ ഹാഗ് ഉള്‍പ്പെടുത്തിയിരുന്നില്ല.ആദ്യ പകുതിയിൽ ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും ഒന്ന് പോലും ഗോളാക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ 55 ആം മിനുട്ടില്‍ ഡിയാഗോ ദാലോറ്റ് നല്‍കിയ ലോ ക്രോസ് വലയില്‍ എത്തിച്ച് ബ്രൂണോ ഡെവിള്‍സിന് ലീഡ് നേടി കൊടുത്തു.68-ാം മിനിറ്റിൽ ജാഡൻ സാഞ്ചോയ്ക്ക് പകരക്കാരനായി റൊണാള്‍ഡോ വന്നപ്പോള്‍ ചൊവ്വാഴ്ച ക്ലബിലേക്കുള്ള നീക്കം പൂർത്തിയാക്കിയതിന് ശേഷം പുതിയ സൈനിംഗ് ആയ കാസെമിറോ തന്റെ അരഞ്ഞേറ്റം കുറിച്ചു.80 ആം മിനുട്ടില്‍ ആന്തണി എലാങ്കക്ക് പകരക്കാരന്‍ ആയാണ് മുന്‍ ബ്രസീല്‍ താരം പിച്ചിലേക്ക് ഇറങ്ങിയത്.






































