പിയറി-എമെറിക്ക് ഔബമെയാങ്ങിനു വേണ്ടി ചെല്‍സിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണയിൽ നിന്ന് പിയറി-എമെറിക്ക് ഔബമെയാങ്ങിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ഇതവണ രണ്ടു ലീഗ് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നില്ല.താരത്തിന്റെ ഒരു കരാര്‍ ലഭിക്കുന്നതിനു വേണ്ടി ചെല്‍സി കാലങ്ങളായി ബഴ്സയുമായി ചര്‍ച്ച നടത്താന്‍ തുടങ്ങിയിട്ട്.
ഔബമേയാങ്ങിനായുള്ള ഒരു കരാറിൽ മാർക്കോസ് അലോൻസോയെ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ ആണ് നിലവില്‍ ചെൽസിയും ബാഴ്സലോണയും തമ്മില്‍ ഉള്ള അഭിപ്രായവിത്യാസം.ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാക്കി കൊണ്ട് ആണ് യുണൈറ്റഡിന്റെ വരവ്.ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് റെഡ് ഡെവിൾസ് അവരുടെ ഫോര്‍വേഡ് ഓപ്ഷനുകള്‍ ശക്തിപ്പെടുത്താന്‍ നോക്കുകയാണ്.അയാക്സില്‍ നിന്ന് ആന്തണിയാണ് അവരുടെ ഫസ്റ്റ് ഓപ്ഷന്.നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് തന്റെ മുന്‍ ഗുരുവായ ടുഷല്‍ നയിക്കുന്ന ചെല്‍സിയിലെക്ക് തന്നെ ആയിരിക്കും ഗബോണ്‍ താരം ഔബമെയങ്ങ് പോവാനുള്ള സാധ്യത.






































