സീരി എ യില്‍ ഇന്ന് കരുത്തുറ്റ പോരാട്ടം
സീരി എ ടൈറ്റില്‍ നേടാനുള്ള സാധ്യതകള്‍ ഏറെയുള്ള ടീമുകളായ യുവന്റ്റസ് – റോമ പോരാട്ടം ഇന്ന്.ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് യുവന്റ്റസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.രണ്ടില്‍ രണ്ടു ജയത്തോടെ മികച്ച രീതിയില്‍ കാമ്പെയിന് ആരംഭിച്ച റോമ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് എങ്കില്‍ യുവേ ഒരു ജയം ഒരു സമനിലയുമായി അഞ്ചാം സ്ഥാനത്താണ്.ഇന്ന് ജയം നേടിയാല്‍ ഒരുപക്ഷെ മോറീഞ്ഞോയുടെ കീഴില്‍ റോമക്ക് ഒന്നാം സ്ഥാനം ലഭിച്ചേക്കും.
ഇതുവരെ ദുര്‍ബലര്‍ ആയ ടീമുകളെ മാത്രം നേരിട്ട റോമയുടെ ശരിക്കുമുള്ള നിലവാരം ഇന്നത്തെ മത്സരം കൊണ്ട് അറിയാന്‍ കഴിഞ്ഞേക്കും.കഴിഞ്ഞ രണ്ടു സീസണുകളില്‍ തങ്ങളുടെ കുത്തകയായ സീരി എ കിരീടം കൈയ്യില്‍ നിന്ന് നഷ്ട്ടപ്പെട്ട യുവേയും തിരിച്ചു വരവിനുള്ള കാത്തിരിപ്പാണ്.ഇതുവരെയുള്ള താരങ്ങളുടെ പ്രകടനത്തില്‍ അതൃപ്തി അറിയിച്ച മാനേജര്‍ അലെഗ്രിക്ക് തലവേദന സൃഷ്ട്ടിക്കുകയാണ് പരിക്കുകള്‍.ഡി മരിയ ,ബോന്നൂച്ചി എന്നിവര്‍ ഒരു മാസം കഴിഞ്ഞേ പിച്ചിലേക്ക് മടങ്ങിയെത്തു.കൂടാതെ പോൾ പോഗ്ബയും ഫെഡറിക്കോ ചീസയുടെയും അഭാവവും അലെഗ്രിയെ മികച്ച ഒരു ആദ്യ ടീം ഇറക്കുന്നതിനെ തടസ്സമാകുന്നു.






































