EPL 2022 European Football Foot Ball Top News

ബയേണിന്റെ അശ്വമേധം തടയാനുള്ള കെല്‍പ്പ് മോൺചെൻഗ്ലാഡ്ബാക്കിനുണ്ടോ ?

August 27, 2022

ബയേണിന്റെ അശ്വമേധം തടയാനുള്ള കെല്‍പ്പ് മോൺചെൻഗ്ലാഡ്ബാക്കിനുണ്ടോ ?

ബുണ്ടസ്‌ലിഗയില്‍ ഇന്ന് ആവേശ പോരാട്ടം.ഒന്നാം സ്ഥാനത്തുള്ള   ബയേൺ മ്യൂണിക്ക് ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം പത്തു മണിക്ക് ബയേണ്‍ ഹോം സ്റ്റേഡിയമായ അലിയന്‍സ് അരീനയില്‍ വെച്ചാണ് മത്സരം.

ജർമ്മൻ സൂപ്പർ കപ്പിൽ ആര്‍ബി ലെപ്സിഗിനെതിരെ 5-3 എന്ന സ്കോര്‍ ലൈനില്‍ സീസന്‍ ആരംഭിച്ച ബയേണ്‍ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് ഇരുപത് ഗോളുകള്‍ നേടി കഴിഞ്ഞു.ലെവന്‍ഡോസ്ക്കി പോയതോടെ ഗോള്‍ കണ്ടെത്താന്‍ പാടുപ്പെടും എന്ന് പറഞ്ഞവര്‍ക്ക് ഉള്ള ചുട്ട മറുപടിയാണ് മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ നല്‍കിയിരിക്കുന്നത്.ലീഗില്‍ ഉടനീളം ഇതേ ഫോം തുടരുക എന്നതായിരിക്കും അവരുടെ ലക്ഷ്യം.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബോറൂസിയ ഗ്ലാഡ്ബാക്ക് ബുണ്ടസ്ലിഗയില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.അതിനാല്‍ മ്യൂണിക്കിനെ നല്ല രീതിയില്‍ പരീക്ഷിക്കാനുള്ള കഴിവ് അവര്‍ക്ക് ഉണ്ട്.ഇത് കൂടാതെ  മരണ ഗ്രൂപ്പില്‍പ്പെട്ട മ്യൂണിക്ക് സെപ്റ്റംബര്‍ എട്ടിന് ഇന്റര്‍ മിലാനെതിരെ  ചാമ്പ്യന്‍സ് ലീഗ്  കാമ്പെയിനിനും  തുടക്കം കുറിച്ചെക്കും.

Leave a comment