വേര്‍ഡര്‍ ബ്രമനോട് ഏറ്റ നാണംകെട്ട തോല്‍വി മറക്കാന്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട് ഇന്ന് ബെര്‍ലിനെതിരെ
ശനിയാഴ്ച ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിൻ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും. കഴിഞ്ഞ തവണത്തെ നിരാശാജനകമായ തോൽവികളിൽ നിന്ന് കരകയറാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്.മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു തോല്‍വിയുമായി ഡോര്‍ട്ടുമുണ്ട് ഏഴാം സ്ഥാനത്താണ്.കഴിഞ്ഞ വാരാന്ത്യത്തിൽ വെർഡർ ബ്രെമനെതിരെ നടന്ന മത്സരത്തില്‍ അവസാന ആറു മിനുട്ടില്‍ മൂന്നു ഗോള്‍ വഴങ്ങി തോറ്റത് വളരെ അധികം നാണകേട് ആണ് ഡോര്‍ട്ടുമുണ്ടിനു നല്‍കിയത്.
യുവ ഫോര്‍വേഡ് ആയ കരീം അദേമി ആദ്യ ടീമിലേക്ക് തിരിച്ചെത്തും എന്ന വാര്‍ത്ത ബോറൂസിയക്ക് പ്രതീക്ഷ നല്‍കുന്നു.അതേസമയം നിക്ലാസ് സുലെ തന്റെ ആദ്യ ലീഗ് മത്സരത്തില്‍ മുഖം കാണിക്കാന്‍ ഒരുങ്ങുന്നു.അതിനാല്‍ മാനേജര്‍ ടെർസിക് 3-4-3 ഫോർമേഷനില്‍ ആയിരിക്കും ടീമിനെ കളിക്കാന്‍ ഇറക്കുക.ഒരു സമനിലയും രണ്ടു തോല്‍വിയും ആണ് ഇതുവരെ ഹെര്‍ത്തയുടെ സമ്പാദ്യം.അതിനാല്‍ ശക്തര്‍ ആയ ഡോര്‍ട്ടുമുണ്ടിനെ സമനിലയില്‍ തളച്ചാല്‍ തന്നെ അത് അവര്‍ക്ക് വലിയൊരു അംഗീകാരം ആയിരിക്കും.ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































