ആഴ്സണല്‍ ഇന്ന് ഫുള്‍ഹാമിനെതിരെ ; തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് ആര്‍റെറ്റ
ശനിയാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ഫുൾഹാമിനെ സ്വാഗതം ചെയ്യുമ്പോൾ 2022-23 പ്രീമിയർ ലീഗ് കാമ്പെയ്നിന്റെ തുടക്കത്തിൽ ആഴ്സണൽ തുടർച്ചയായ നാല് വിജയങ്ങൾ നേടുക എന്ന ലക്ഷ്യത്തില്‍ ആണ് പിച്ചിലേക്ക് ഇറങ്ങുന്നത്.ഗണ്ണേഴ്സ് നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്, അതേസമയം ഫുൾഹാം ഒരു ജയവും രണ്ടു സമനിലയുമായി പട്ടികയില്‍ ഏഴാം സ്ഥാനത്തും.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ട്ടപ്പെടുത്തിയത് വളരെ ആഴത്തില്‍ ഉള്ള മുറിവ് ആണ് ഗണെര്സ് കാമ്പില്‍ പതിഞ്ഞത്.അതിനു ബദലായി ഇത്തവണ എങ്ങനെയും യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ വേള്‍ഡ് ക്ലാസ് സൈനിങ്ങുകള്‍ ആഴ്സണല്‍ നടത്തി കഴിഞ്ഞു.മികച്ച ഫോമില്‍ ആണ് ജീസസും സിന്‍ച്ചെങ്കോയും എന്നത് ആര്‍റെറ്റക്ക് പ്രതീക്ഷ നല്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഓൾഡ് ട്രാഫോർഡിലേക്കുള്ള ഒരു യാത്രയ്ക്ക് മുമ്പ് ഗണ്ണേഴ്സിന് ഫുൾഹാമിനെതിരെയും ആസ്റ്റൺ വില്ലയ്ക്കെതിരെയും രണ്ട് ഹോം മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ട്.ആ മത്സരത്തിനു മുന്നോടിയായി പരമാവധി പോയിന്റുകള്‍ നേടി പട്ടികയില്‍ തങ്ങളുടെ സ്ഥാനത്തിനു കൂടുതല്‍ ഭദ്രത വരുത്തുക എന്നതാണ് ആര്‍റെറ്റയുടെ ലക്ഷ്യം.






































