EPL 2022 European Football Foot Ball Top News

പരിക്ക് ക്ലോപ്പിനെ അലട്ടുന്നു ; ആദ്യത്തെ വിജയം നേടാന്‍ ബോണ്‍മൌത്തിനെ നേരിടാന്‍ ഒരുങ്ങി ലിവര്‍പൂള്‍

August 27, 2022

പരിക്ക് ക്ലോപ്പിനെ അലട്ടുന്നു ; ആദ്യത്തെ വിജയം നേടാന്‍ ബോണ്‍മൌത്തിനെ നേരിടാന്‍ ഒരുങ്ങി ലിവര്‍പൂള്‍

മാഞ്ചസ്റ്റർ യുണൈറ്റഡിലെ തോൽവിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ലിവര്‍പൂള്‍ ഇന്ന് രാത്രി ആന്‍ഫീല്‍ഡിലേക്ക് ബോണ്‍മൌത്തിനെ സ്വാഗതം ചെയ്യുന്നു.തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രം നേടിയ റെഡ്‌സ് നിലവിൽ പട്ടികയിൽ 16-ാം സ്ഥാനത്താണ്, ബോൺമൗത്ത് അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുകൾ ശേഖരിച്ച് 15-ാം സ്ഥാനത്തും.

സിറ്റിയെ തോല്‍പ്പിച്ച് കമ്മ്യൂണിറ്റി ഷീല്‍ഡ് നേടിയ ലിവര്‍പൂള്‍ ഇത്തവണ പ്രീമിയര്‍ ലീഗ് ആരംഭിക്കുമ്പോള്‍ വ്യക്തമായ ഫേവറിറ്റ്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നു.എന്നാല്‍ എല്ലാരുടേയും പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ലിവര്‍പൂള്‍ ലീഗില്‍ ഇതുവരെ ഒരു ജയം പോലും നേടിയിട്ടില്ല.കൂടാതെ മോശം ഫോമില്‍ ഉള്ള യുണൈറ്റഡിനെതിരെ തോല്‍വി വഴങ്ങിയതും ക്ലോപ്പിനു നല്‍കുന്ന സമ്മര്‍ദം ചെറുതല്ല.താരങ്ങളുടെ പരിക്കും ലിവര്‍പൂളിനു ആശങ്ക നല്‍കുന്നു.തിയാഗോ അൽകാന്റാര, ഡിയോഗോ ജോട്ട, ജോയൽ മാറ്റിപ്, കർട്ടിസ് ജോൺസ്, നാബി കീറ്റ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ, ഇബ്രാഹിമ കൊണേറ്റ, കാൽവിൻ റാംസെ എന്നിവരോടൊപ്പം ലിവര്‍പൂളിന്റെ സ്റ്റാര്‍ സൈനിംഗ് ഡാര്‍വിന്‍ നൂനെസും ഇന്നത്തെ മത്സരത്തില്‍ ഉണ്ടാകില്ല.

Leave a comment