മൂന്നു മത്സരങ്ങള്‍ പിന്നിട്ടും ആദ്യ വിജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടര്‍ന്ന് എവര്‍ട്ടന്‍ ; സമ്മര്‍ദ ചൂടില്‍ ലംപാര്‍ഡ്
ശനിയാഴ്ച ബ്രെന്റ്‌ഫോർഡുമായി പോരാടുമ്പോൾ സീസണിലെ അവരുടെ ആദ്യ പ്രീമിയർ ലീഗ് വിജയം നേടാന്‍ എവര്‍ട്ടന്‍.നോട്ടിംഗ്‌ഹാം ഫോറസ്റ്റിൽ നടന്ന മത്സരത്തില്‍ മൂന്നാം തോല്‍വി എന്ന വലിയൊരു ദുരന്തത്തില്‍ നിന്ന് ഫ്രാങ്ക് ലംപാര്‍ഡ് കഷ്ട്ടിച്ചാണ് രക്ഷപ്പെട്ടത്.ഒരു പോയിന്‍റോടെ എവര്‍ട്ടന്‍ നിലവില്‍ പതിനേഴാം സ്ഥാനത് ആണ്.അതെ സമയം മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റോടെ എട്ടാം സ്ഥാനത്താണ് ബ്രെന്‍റ്ഫോര്‍ഡ്.
കഴിഞ്ഞ സീസണില്‍ തലനാരിഴക്ക് തരംതാഴ്ത്തലില്‍ നിന്ന് രക്ഷ നേടിയ എവര്‍ട്ടന്‍ ഈ പോക്ക് തുടരുകയാണെങ്കില്‍ ഇത്തവണയും ലീഗ് പട്ടികയുടെ അടിത്തട്ടില്‍ ആയിരിക്കും അവരുടെ സ്ഥാനം.താരങ്ങള്‍ ഗുണനിലവാരം പുലര്‍ത്താന്‍ കഴിയാതെ പാടുപ്പെടുകയാണ് എന്ന് സമ്മതിച്ച ലാംപാര്‍ഡ് കഴിഞ്ഞ ദശാബ്ദത്തിനിടെ എവര്‍ട്ടന്‍റെ ഏറ്റവും മോശം പ്രീമിയര്‍ ലീഗ് തുടക്കത്തിനു ആണ് സാക്ഷിയായിരിക്കുന്നത്.കൂടാതെ ഗോള്‍ നേടാന്‍ കഴിയാതെ പാടുപ്പെടുന്ന ഫ്രണ്ട് ലൈനിന്‍റെ കാര്യത്തില്‍ പെട്ടെന്ന് തന്നെ ഒരു തീരുമാനം അദ്ദേഹത്തിന് എടുക്കേണ്ടത് ഉണ്ട്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































