European Football Foot Ball Top News

സിറ്റി – ബാഴ്സ സൗഹൃദ മത്സരം സമനിലയില്‍

August 25, 2022

സിറ്റി – ബാഴ്സ സൗഹൃദ മത്സരം സമനിലയില്‍

ബുധനാഴ്ച ക്യാമ്പ് നൗവിൽ 91,062 ആരാധകർക്ക് മുന്നിൽ നടന്ന സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സലോണയും 3-3 സമനിലയിൽ പിരിഞ്ഞു.മുൻ ബാർസ ഗോൾകീപ്പറും പരിശീലകനുമായ ജുവാൻ കാർലോസ് അൻസുവിന്  അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് ബാധിച്ചതിനെ തുടര്‍ന്ന് രോഗത്തിന് വേണ്ടി ഗവേഷണം നടത്താന്‍ ആണ് മത്സര ഫണ്ട് ഉപയോഗിക്കാന്‍ പോകുന്നത്.

21-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് സിറ്റിക്കായി സ്‌കോറിംഗ് തുറന്നത്.ഗോള്‍ക്കീപ്പര്‍ ഇന്യാങ്കി പീനയുടെ മിസില്‍ ആണ് അല്‍വാരസ് ഗോള്‍ നേടിയത്.എട്ട് മിനുട്ട് തികയുന്നതിന് മുന്‍പ് തന്നെ ബാഴ്സക്ക് വേണ്ടി ഔബമെയാങ് സ്കോര്‍ സമനിലയില്‍ ആക്കി.ഫ്രെങ്കി ഡി യോംഗ്,മെംഫിസ് ഡീപെയ് എന്നിവര്‍ രണ്ടാം പകുതിയില്‍ ബാഴ്സക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ 70 ആം മിനുട്ടില്‍ കോള്‍ പാമര്‍,കൂടാതെ എക്സ്ട്രാ ടൈമില്‍ ഹാലണ്ടിനെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി മാഹ്റസും സിറ്റിക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

Leave a comment