ബാഴ്സലോണ മാഞ്ചസ്റ്റര്‍ സിറ്റി സൗഹൃദ മത്സരം ഇന്ന്
ക്യാമ്പ് നൗവിലെ ഫുട്ബോൾ ആരാധകർക്ക് മുന്നില്‍ ബുധനാഴ്ച ബാഴ്സലോണ ആതിഥേയരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സൗഹൃദ മത്സരം നടത്തും.നിലവിലെ സിറ്റി ബോസ് പെപ് ഗ്വാർഡിയോളയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മുൻ ബാർസ ഗോൾകീപ്പർ ജുവാൻ കാർലോസ് അൻസുവിന് അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസിന് ചികിത്സക്ക് വേണ്ടിയാണ് ഈ മത്സരം.
രണ്ടു ടീമുകളും അമിത പ്രതീക്ഷയോടെ ഭാരം പേറി ലീഗിന് തുടക്കം കുറിച്ചു എങ്കിലും ഇതുവരെയുള്ള ഇരുവരുടെയും പ്രകടനം തരകേടില്ലാത്തത് എന്ന് മാത്രമേ പറയാന്‍ കഴിയൂ.മാൻ സിറ്റിക്കെതിരെ മുമ്പ് നടന്ന ആറ് മത്സരങ്ങളില്‍ ബാഴ്സ ഒരു തവണ മാത്രമേ തോറ്റിട്ടുള്ളൂ, ക്യാമ്പ് നൗവിൽ കളിച്ച മൂന്ന് മത്സരങ്ങളിലുമായി 7-1 എന്ന സ്കോറിന് വിജയം നേടി.എന്നാല്‍ നിലവില്‍ സിറ്റി സ്പോര്‍ട്ടിംഗ് പ്രോജക്റ്റില്‍ ആണെങ്കിലും ഫോമില്‍ ആണെങ്കിലും ബാഴ്സയെക്കാള്‍ എത്രയോ മുന്നില്‍ ആണ്.കൂടാതെ തന്റെ ഗുരുവായ പെപ്പ് ഗാര്‍ഡിയോളക്കെതിരെ ആദ്യമായി മാനേജര്‍ എന്ന സ്ഥാനത്ത് സാവി വരുന്നു എന്ന സവിശേഷതയും ഈ മത്സരത്തിനു ഉണ്ട്.സിറ്റി തങ്ങളുടെ മികച്ച ടീമിനെ തന്നെ മത്സരത്തിനു തയ്യാര്‍ ആക്കും എന്ന് മാസങ്ങള്‍ക്ക് മുന്നേ തന്നെ പെപ്പ് പറഞ്ഞിരുന്നു.






































