ആദ്യ ജയം തേടി ബാഴ്സലോണ ഇന്ന് റയല്‍ സോസിദാദിനെതിരെ
ലാലിഗയില്‍ ഇന്ന് ബാഴ്സ റയല്‍ സോസിദാദിനെതിരെ.ആദ്യ മത്സരത്തില്‍ റയോ വല്ലക്കാനോയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ ബാഴ്‌സ 0-0 ന് നിരാശപ്പെടുത്തിയപ്പോള്‍ സോസിദാദ് കാഡിസിനോട് 1-0 ന് ഉറച്ച ജയം രേഖപ്പെടുത്തി.കാര്യമായ കടബാധ്യത ഉണ്ടായിരുന്നിട്ടും, നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ പ്രസിഡന്റ് ജോവാൻ ലാപോർട്ട 150 മില്യണിനടുത്ത് ചെലവഴിച്ചിട്ടുണ്ട്.അതിനാല്‍ ടീം എത്രയും പെട്ടെന്ന് ഫോമിലേക്ക് എത്തേണ്ടത് സാവിയുടെ ചുമതലയാണ്.
തങ്ങളുടെ പ്രതിരോധ സൈനിംഗ് ആയ ജൂള്‍സ് കൂണ്ടേയേ റെജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെ ബാഴ്സക്ക് കഴിയാത്തതിനാല്‍ അദ്ദേഹത്തിനു ലാലിഗയില്‍ ബാഴ്സ ജേഴ്സിയിലെ അരഞ്ഞേറ്റത്തിനു ഇനിയും കാത്തിരിക്കണം.കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ ആറാം സ്ഥാനത്തെത്തിയ ശേഷം, ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സ്ഥാനത്തേക്ക് റയൽ സോസിദാദ് എത്തും എന്നുള്ള വിശ്വാസത്തില്‍ ക്ലബ് മാനെജ്മെന്റ്.2018-ൽ ഇമാനോൾ അൽഗ്വാസില്‍ ഹെഡ് കോച്ചായി നിയമിതനായതിനുശേഷം റയൽ സോസിദാദ് മികച്ച രീതിയില്‍ ആണ് പന്ത് തട്ടുന്നത്.2010 വരെ സ്പാനിഷ് രണ്ടാം നിര ലീഗ് കളിച്ച ടീം ആണ് സോസിദാദ്.